sugar file
Business

പഞ്ചസാര 'കയ്ക്കും'; വില 60 രൂപയ്ക്ക് മുകളില്‍, 'ഇ20 പെട്രോൾ' തിരിച്ചടിയായോ?, വിശദീകരണവുമായി കേന്ദ്രം

സംസ്ഥാനത്തൊട്ടാകെ ഓണാഘോഷം തുടരവെ, പഞ്ചസാര വില കുതിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്തൊട്ടാകെ ഓണാഘോഷം തുടരവെ, പഞ്ചസാര വില കുതിക്കുന്നു. ഓഗസ്റ്റ് ഏഴിന് ശേഷം 20 ശതമാനം വര്‍ധനയാണ് പഞ്ചസാര വിലയില്‍ ഉണ്ടായത്.

രണ്ടാഴ്ചയ്ക്കിടെ മൊത്തവില കിലോഗ്രാമിന് ഒന്‍പത് രൂപയാണ് കൂടിയത്. 59 രൂപയാണ് വ്യാഴാഴ്ചത്തെ മൊത്തവില. ചില്ലറ വില 60 മുതല്‍ 63 രൂപ വരെയാണ്. ജൂലൈയില്‍ 44 രൂപയുണ്ടായിരുന്ന പഞ്ചസാരയ്ക്ക് ഒറ്റമാസം കൊണ്ട് 15 രൂപയാണ് കൂടിയത്. ഉല്‍പ്പാദനം കുറഞ്ഞതും കരിമ്പ് വലിയ രീതിയില്‍ എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിച്ചതുമാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണമെന്നാണ് ആരോപണം.

കേരളത്തില്‍ പഞ്ചസാരയ്ക്ക് ഏറ്റവുമധികം ഡിമാന്‍ഡുളള കാലമാണിത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പഞ്ചസാര എത്തുന്നത്. ഡിമാന്‍ഡ് കൂടിയതിനാല്‍ ചരക്ക് കിട്ടാനില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. ജൂലൈ മുതലാണ് വില കയറി തുടങ്ങിയത്.

അതേസമയം എഥനോള്‍ ഉല്‍പ്പാദനത്തിന് വലിയ തോതില്‍ കരിമ്പ് ഉപയോഗിക്കുന്നതാണ് പഞ്ചസാരയുടെ വില ഉയരാന്‍ കാരണമെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന കരിമ്പിന്റെ അളവ് കുറഞ്ഞതായും എഥനോള്‍ ഉല്‍പ്പാദനത്തിന് മൂന്നില്‍ രണ്ട് ഭാഗവും വരുന്നത് ചോളത്തില്‍ നിന്നുമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കരിമ്പ് ഉല്‍പ്പാദനത്തിലെ കുറവും വര്‍ദ്ധിച്ച് വരുന്ന ആവശ്യകതയും പൂഴ്ത്തിവെയ്പുമാണ് പഞ്ചസാര വില വര്‍ധനവിന് കാരണമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Sugar Price above Rs 60, has ethanol production suffered a setback?, Centre explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; ഡിവൈഎഫ്‌ഐ വേദിയിലെ നാടകത്തിന് പിന്തുണയുമായി മന്ത്രിയും ജോയ് മാത്യുവും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

'ഈ തീവെട്ടി കൊള്ളയ്ക്ക് കൂട്ടുനില്‍ക്കരുത്; അദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം'; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

മനസ്സ് തുറന്ന് വിഡി സതീശനും എംഎം മണിയും; ഒട്ടേറെ വിഭവങ്ങള്‍; സമകാലിക മലയാളത്തിന്റെ ഓണക്കാഴ്ച