ബൈജു രവീന്ദ്രന്‍ ഫയല്‍
Business

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി

ബൈജൂസിന് പണം കടംനല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്ന പ്രമുഖ എഡ്യൂടെക് കമ്പനിയായ ബൈജൂസിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. ബൈജൂസും ബിസിസിഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ഇന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കി. ബൈജൂസിന് പണം കടംനല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം.

അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് കടക്കാര്‍ക്കുവേണ്ടി ബൈജൂസ് ബിസിസിഐയ്ക്ക് 158 കോടി രൂപ നല്‍കിയത് ചോദ്യംചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ബൈജൂസ്-ബിസിസിഐ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്ലാസ് ട്രസ്റ്റിന്റെ ഹര്‍ജി പരിഗണിച്ചത്.കമ്പനി ലോ ട്രിബ്യൂണലിലെ നടപടികളിലും ഉത്തരവിന്റെ സാധുതയിലും വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

മറ്റു കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്റെ കാരണം കോടതി ആരാഞ്ഞു. ഇത്തരമൊരു ഇടപാടിന് കമ്പനി ലോ ട്രിബ്യൂണല്‍ എങ്ങനെ അംഗീകാരം കൊടുത്തുവെന്നും കോടതി ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT