സ്വിഗ്ഗിയുടെ ഓഹരി വാങ്ങാന്‍ ഇന്നുമുതല്‍ എട്ടുവരെ അപേക്ഷിക്കാം ഫയൽ
Business

ലക്ഷ്യമിടുന്നത് 11,327 കോടി രൂപ, സ്വിഗ്ഗി ഐപിഒയ്ക്ക് ഇന്ന് തുടക്കം; ജിഎംപിയും പ്രൈസ് ബാന്‍ഡും അറിയാം

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഐപിഒയ്ക്ക് ഇന്ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഐപിഒയ്ക്ക് ഇന്ന് തുടക്കം. സ്വിഗ്ഗിയുടെ ഓഹരി വാങ്ങാന്‍ ഇന്നുമുതല്‍ എട്ടുവരെ അപേക്ഷിക്കാം. 11,327 കോടി രൂപ സമാഹരിച്ച് വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചും ഓഫര്‍ ഫോര്‍ സെയിലിലൂടെയുമാണ് ഐപിഒ.

തിങ്കളാഴ്ചയാണ് ഓഹരികള്‍ അനുവദിക്കുക. നവംബര്‍ 13നാണ് സ്വിഗ്ഗി വിപണിയില്‍ ലിസ്റ്റ് ചെയ്യുക. 371-390 രൂപ എന്നതാണ് പ്രൈസ് ബാന്‍ഡ്.ഒരു ലോട്ടില്‍ 38 ഓഹരികളാണ് ഉള്‍പ്പെടുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ കുറഞ്ഞത് ഒരു ലോട്ടിനെങ്കിലും അപേക്ഷിക്കണം. കൂടുതല്‍ ഓഹരികള്‍ വേണ്ടവര്‍ക്ക് 38 ഓഹരികളുടെ ഗുണിതങ്ങള്‍ എന്ന നിലയില്‍ അപേക്ഷിക്കാം. ചെറുകിട നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ കുറഞ്ഞത് 532 ഓഹരികള്‍ക്ക് അപേക്ഷിക്കണം.

വന്‍കിട നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ പരിധി വീണ്ടും കൂടും. കുറഞ്ഞത് 2584 ഓഹരികള്‍ക്ക് വേണ്ടി അപേക്ഷിക്കണം. ഇതിനായി ഏകദേശം 10ലക്ഷത്തില്‍പ്പരം രൂപ മുടക്കേണ്ടതായി വരും. സ്വിഗ്ഗിയുടെ േ്രഗ മാര്‍ക്കറ്റ് പ്രീമിയം അഞ്ചു ശതമാനമാണ്. അതായത് നിലവിലെ പ്രൈസ് ബാന്‍ഡിനേക്കാള്‍ 20 രൂപ പ്രീമിയമാണ് അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ കണക്കാക്കുന്നത്. എന്നാല്‍ സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ ഈ പ്രീമിയം പൂര്‍ണമായി ശരിയാകണമെന്നില്ല എന്ന് വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT