ആള്‍ട്രോസ് image credit: TATAMOTORS
Business

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

പുതിയ മോഡല്‍ കാറായ ആള്‍ട്രോസ് റേസര്‍ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ മോഡല്‍ കാറായ ആള്‍ട്രോസ് റേസര്‍ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് ഒരുങ്ങുന്നു. ആദ്യം 2023 എക്സ്പോയിലും പിന്നീട് 24 ഭാരത് മൊബിലിറ്റി ഷോയിലും കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് പ്രീമിയം ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ്.

നെക്സോണിന്റെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ആണ് ഇതില്‍ ഉപയോഗിക്കുക. 120bhp/170Nm ഉത്പാദിപ്പിക്കുകയും ആറ് സ്പീഡ് MT ഉള്‍പ്പെടുന്നതുമാണ് എന്‍ജിന്‍ ഭാഗം. റേസര്‍ ഒരു ടോപ്പ് സ്‌പെസിഫിക്കേഷന്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, എയര്‍ പ്യൂരിഫയര്‍, വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, അലുമിനിയം പെഡലുകള്‍, റെഡ് സ്റ്റിച്ചിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 360 ഡിഗ്രി സറൗണ്ട് ക്യാമറയാണ് മറ്റൊരു പ്രത്യേകത. ഇന്റീരിയറില്‍, ടാറ്റ ആള്‍ട്രോസ് റേസറിന് കറുപ്പും ഓറഞ്ച് നിറത്തിലുള്ള ഡാഷ്ബോര്‍ഡ്, സ്റ്റിയറിംഗ് വീലില്‍ ഓറഞ്ച് സ്റ്റിച്ചിംഗ്, അപ്ഹോള്‍സ്റ്ററി, ഡോര്‍ പാഡുകള്‍ തുടങ്ങിയവ സ്‌പോര്‍ട്ടി ലുക്കിന് കൂടുതല്‍ മിഴിവ് പകരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT