സിംഗിൾ ഹാൻഡ്‌സെറ്റിൽ ആയിരക്കണക്കിന് മൊബൈൽ കണക്ഷനുകൾ ഉപയോഗിച്ച നിരവധി സംഭവങ്ങൾ കണ്ടെത്തി ഫയൽ
Business

രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കും?, കാരണമിത്

സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി രാജ്യമൊട്ടാകെ 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി രാജ്യമൊട്ടാകെ 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദുരുപയോഗം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്വേഷണത്തില്‍ സിംഗിള്‍ ഹാന്‍ഡ്‌സെറ്റില്‍ ആയിരക്കണക്കിന് മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിച്ച നിരവധി സംഭവങ്ങളാണ് കണ്ടെത്തിയത്. മെയ് 9ന് 28,200 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ ഫോണുകള്‍ ഉപയോഗിച്ച് 20ലക്ഷത്തില്‍പ്പരം മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്തു എന്ന സംശയത്തില്‍ വീണ്ടും പരിശോധിക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കാന്‍ ടെലികോം കമ്പനികള്‍ നീക്കം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശോധിച്ച കണക്ഷനുകളില്‍ 10 ശതമാനം നിയമപരമാണെന്ന് കണ്ടെത്തി. പുനഃപരിശോധനയില്‍ നിയമപരമല്ല എന്ന് കണ്ടെത്തിയ ശേഷിക്കുന്ന കണക്ഷനുകള്‍ റദ്ദാക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT