ലേലത്തിൽ വച്ചിരിക്കുന്നത് ഫൈവ് ജി സേവനങ്ങൾക്ക് വേണ്ടിയുള്ള റേഡിയോ തരംഗങ്ങൾ ഫയൽ
Business

ഇനി ഫൈവ് ജി വിപ്ലവം; 96,238 കോടിയുടെ സ്‌പെക്ട്രം ലേലത്തിന് തുടക്കം, ജിയോയും എയര്‍ടെലും വിഐയും രംഗത്ത്

പത്താമത് സ്‌പെക്ട്രം ലേലത്തിന് ഇന്ന് തുടക്കമാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്താമത് സ്‌പെക്ട്രം ലേലത്തിന് ഇന്ന് തുടക്കമാകും. 96,238 കോടി മൂല്യം വരുന്ന, മൊബൈല്‍ സര്‍വീസുമായി ബന്ധപ്പെട്ട 10,500 മെഗാ ഹെര്‍ട്‌സ് റേഡിയോ തരംഗങ്ങളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്.

ഫൈവ് ജി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള റേഡിയോ തരംഗങ്ങളാണ് സ്‌പെക്ട്രം ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022ലാണ് ആദ്യമായി ഫൈവ് ജി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള റേഡിയോ തരംഗങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയത്. ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ടെലികോം സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz, 3300 MHz, 26 Ghz എന്നി സ്‌പെക്ട്രം ബാന്‍ഡുകളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. മൊത്തം 96,238.45 കോടി രൂപ വിലമതിക്കുന്ന 10,522.35 മെഗാഹെര്‍ട്‌സ് റേഡിയോ തരംഗങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.3300 MHz, 26 Ghz എന്നിവയാണ് ഫൈവ് ജി സേവനങ്ങള്‍ക്ക് അനുയോജ്യമായ റേഡിയോ തരംഗങ്ങള്‍.

റിലയന്‍സ് ജിയോ സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂറായി 3000 കോടി രൂപ കെട്ടിവെച്ചിട്ടുണ്ട്. ലേലത്തിലൂടെ പരമാവധി റേഡിയോ തരംഗങ്ങള്‍ വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാരതി എയര്‍ടെല്‍ 1,050 കോടി രൂപയും വിഐഎല്‍ 300 കോടി രൂപയുമാണ് കെട്ടിവെച്ചിരിക്കുന്നത്. മൊത്തം സ്‌പെക്ട്രം മൂല്യത്തിന്റെ 37.36 ശതമാനം റിലയന്‍സ് ജിയോയ്ക്ക് ലേലം വിളിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഭാരതി എയര്‍ടെലിന് 13.07 ശതമാനവും വിഐയ്ക്ക് 3.73 ശതമാനവും എന്ന നിലയിലാണ് ലേലം വിളിക്കാന്‍ സാധിക്കുക. ജിയോ 800 മെഗാഹെര്‍ട്സ് ബാന്‍ഡിനായി മാത്രം ലേലം വിളിക്കാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മാത്രം 18,000 കോടി രൂപ വേണ്ടി വരുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT