വിവോ എക്‌സ് ഫോള്‍ഡ്3 പ്രോയ്ക്ക് 1.40 ലക്ഷം രൂപ വില വരും image credit: vivo
Business

ഒരു ലക്ഷത്തിന് മുകളില്‍ വില, വരുന്നു വിവോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍; എക്‌സ് ഫോള്‍ഡ്3 പ്രോ ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, അവരുടെ ഇന്ത്യയിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ന് അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, അവരുടെ ഇന്ത്യയിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ന് അവതരിപ്പിക്കും. ഇതിനോടകം ചൈനീസ് വിപണിയില്‍ ഇറങ്ങിയ വിവോ എക്‌സ് ഫോള്‍ഡ്3 പ്രോയ്ക്ക് 1.40 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോള്‍ഡബിള്‍ ഫോണ്‍ ശ്രേണിയില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5നേക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് ഫോണിന് കരുത്തുപകരും. 120Hz പുതുക്കല്‍ നിരക്കും മറ്റു ആകര്‍ഷകമായ ഫീച്ചറുകളോട് കൂടിയായിരിക്കും ഫോണ്‍ ഇറങ്ങുക. ഉയരമുള്ള സ്‌ക്രീന്‍ പ്രൊഫൈല്‍ ഇതിന്റെ പ്രത്യേകതയാവാന്‍ സാധ്യതയുണ്ട്. 16 ജിബി റാമും ഒരു ടിബി വരെ സ്‌റ്റോറേജ് കപാസിറ്റിയും, അള്‍ട്രാ തിന്‍ ഡിസ്‌പ്ലേ, യുടിജി സൂപ്പര്‍ ടഫ് ഗ്ലാസ്, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം അടക്കം നിരവധി ഫീച്ചറുകളോട് കൂടിയായിരിക്കും ഫോണ്‍ വരിക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അകത്തെ സ്‌ക്രീന്‍ 2480 x 2200 റെസല്യൂഷനോട് കൂടിയ 8.03 ഇഞ്ചാണ്. കൂടാതെ 2748 ഃ 1172 റെസല്യൂഷനുള്ള 6.53 ഇഞ്ചാണ് പുറം സ്‌ക്രീന്‍. രണ്ട് സ്‌ക്രീനുകളിലും AMOLED LTPO 120Hz ഡിസ്പ്ലേയായിരിക്കും ക്രമീകരിക്കുക. ഡോള്‍ബി വിഷന്‍, HDR10+, ZREAL സാങ്കേതികവിദ്യ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫണ്‍ടച്ച് ഒഎസ് കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ് ആണ് ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ മറ്റൊരു എടുത്തുപറയേണ്ട ഫീച്ചര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

SCROLL FOR NEXT