വാറന്‍ ബഫറ്റ്  എക്‌സ്
Business

ഇനി ബെർക്‌ഷയറിന്റെ തലപ്പത്തില്ല, വാറന്‍ ബഫറ്റ് പടിയിറങ്ങുന്നു

ബെര്‍ക്ഷയറിനെ 60 വര്‍ഷംകൊണ്ട് 1.16 ലക്ഷംകോടിയിലേറെ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ് മാറ്റി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ് അറുപതാണ്ടിനുശേഷം ബെർക്‌ഷയർ ഹാത്തവേയുടെ സിഇഒ സ്ഥാനം ഒഴിയുന്നു. 2021-ല്‍ ബഫറ്റ് പിന്‍ഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയര്‍മാനും കനേഡിയന്‍ വ്യവസായിയുമായ ഗ്രെഗ് ഏബലാകും (62) പകരക്കാരനായി എത്തുക.

ലോക കോടീശ്വരന്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് വാറന്‍ ബഫറ്റ്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ) ആസ്തി. 1965 ലാണ് സാമ്പത്തികമായി തകര്‍ന്ന ടെക്സ്‌റ്റൈല്‍ കമ്പനിയായിരുന്ന ബെര്‍ക്ഷയര്‍ ഹാത്ത് വേയെ ബഫറ്റ് ഏറ്റെടുത്തത് . 1970 ടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും വാങ്ങിച്ച് വാറന്‍ ബഫറ്റ്കമ്പനിയുടെ ചെയര്‍മാനായി. ചാര്‍ളി മംഗര്‍ 1978ല്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായി എത്തിയതോടെ ബഫറ്റ്-മംഗര്‍ നേതൃത്വം കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചു.

ബെര്‍ക്ഷയറിനെ 60 വര്‍ഷംകൊണ്ട് 1.16 ലക്ഷംകോടിയിലേറെ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ് മാറ്റി. 200 സംരംഭങ്ങള്‍ ഇന്ന് ബെര്‍ക്ഷയറിന്റെ കുടക്കീഴിലുണ്ട്. 2023 നവംബറില്‍ മുംഗര്‍ അന്തരിച്ചു.

യുഎസ് നഗരമായ ഓമഹയാണ് ബെര്‍ക്ഷയറിന്റെ ആസ്ഥാനം. ബഫറ്റും മുംഗറും ജനിച്ച് വളര്‍ന്നതും ഇവിടെ ആയിരുന്നു.ബിസിനസ് വിജയവും ജ്ഞാനവും ലളിതമായ ജീവിതശൈലിയും ബഫറ്റിന് 'ഓറക്കിള്‍ ഓഫ് ഓമഹ' എന്ന വിളിപ്പേര് നേടിക്കൊടുത്തു. സാധാരണക്കാരുടെ വേഷത്തില്‍ നടന്ന് അര്‍ഹരായവരെ കണ്ടെത്തി സഹായിക്കുന്നതാണ് ബഫറ്റിന്റെ രീതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT