investment strategy 
Business

നിക്ഷേപം സുരക്ഷിതമാക്കാം; എന്താണ് 100 മൈനസ് ഏജ് റൂള്‍?, വിശദാംശങ്ങള്‍

ഒരു നിക്ഷേപകന്‍ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ എത്ര ശതമാനം ഇക്വിറ്റിയിലേക്ക് മാറ്റിവെക്കണം എന്ന് തീരുമാനിക്കാന്‍ 100ല്‍ നിന്ന് സ്വന്തം വയസ്സ് കുറയ്ക്കണം എന്നാണ് ഈ നിയമം നിര്‍ദ്ദേശിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അസ്ഥിരമായ വിപണികളില്‍ റിസ്‌ക് മാനേജ് ചെയ്യുന്നതിനും ദീര്‍ഘകാലത്തേക്ക് സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട തന്ത്രങ്ങളിലൊന്നായാണ് അസറ്റ് അലോക്കേഷന്‍ കണക്കാക്കപ്പെടുന്നത്. നിക്ഷേപകര്‍ ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണം, മറ്റ് അസറ്റ് ക്ലാസുകള്‍ എന്നിവയില്‍ വൈവിധ്യവല്‍ക്കരണം നടത്തുക മാത്രമല്ല, തങ്ങളുടെ പ്രായം, സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവയ്ക്ക് അനുസൃതമായി നിക്ഷേപങ്ങളെ ക്രമീകരിക്കുകയും വേണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ ഘട്ടത്തില്‍ ഏറ്റവും ഉചിതമായ ഒരു നിക്ഷേപ തന്ത്രമായാണ് 100 മൈനസ് ഏജ് റൂളിനെ സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.

എന്താണ് 100 മൈനസ് ഏജ് റൂള്‍?

ഒരു നിക്ഷേപകന്‍ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ എത്ര ശതമാനം ഇക്വിറ്റിയിലേക്ക് മാറ്റിവെക്കണം എന്ന് തീരുമാനിക്കാന്‍ 100ല്‍ നിന്ന് സ്വന്തം വയസ്സ് കുറയ്ക്കണം എന്നാണ് ഈ നിയമം നിര്‍ദ്ദേശിക്കുന്നത്. ഉദാഹരണത്തിന് 30 വയസ്സുള്ള ഒരു നിക്ഷേപകന് പോര്‍ട്ട്‌ഫോളിയോയുടെ ഏതാണ്ട് 70 ശതമാനം വരെ ഇക്വിറ്റിയിലേക്ക് മാറ്റിവെക്കാം. ഈ റൂള്‍ ആണ് പിന്തുടരുന്നതെങ്കില്‍ 60 വയസ്സുള്ള ഒരു നിക്ഷേപകന്‍ ഇക്വിറ്റി നിക്ഷേപം ഏകദേശം 40 ശതമാനമായി പരിമിതപ്പെടുത്തണം.

പ്രായം കുറഞ്ഞ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ കൂടുതല്‍ സമയമുണ്ട്. അതിനാല്‍ അവര്‍ക്ക് വിപണിയിലെ ചാഞ്ചാട്ടങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ വിരമിക്കലിനോട് അടുക്കുന്ന പ്രായമായ നിക്ഷേപകര്‍, റിസ്‌ക് കുറയ്ക്കാനും തങ്ങളുടെ മൂലധനം സുരക്ഷിതമായി സൂക്ഷിക്കാനുമായി കടപ്പത്ര നിക്ഷേപങ്ങളിലേക്കും മറ്റ് സ്ഥിരതയുള്ള അസറ്റുകളിലേക്കും കൂടുതല്‍ തുക മാറ്റിവെക്കേണ്ടതുണ്ട്.

പ്രായം അടിസ്ഥാനമാക്കിയുള്ള ഈ അലോക്കേഷന്‍ പ്രധാനമായും ഓഹരിയും കടപ്പത്രവും തമ്മിലുള്ള സന്തുലിതാവസ്ഥ തീരുമാനിക്കാന്‍ നിക്ഷേപകരെ സഹായിക്കുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും, ഇന്നത്തെ പല നിക്ഷേപകരും തങ്ങളുടെ വിപുലമായ പോര്‍ട്ട്‌ഫോളിയോ തന്ത്രത്തിന്റെ ഭാഗമായി സ്വര്‍ണം, വെള്ളി, ഗ്ലോബല്‍ ഫണ്ടുകള്‍ എന്നിവയിലേക്കും നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാറുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ ഫോര്‍മുല എല്ലാവര്‍ക്കും ഒരേപോലെ ബാധകമാക്കാവുന്ന ഒരു പൊതു റൂളായി കാണരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പോര്‍ട്ട്‌ഫോളിയോ അലോക്കേഷന്‍ തീരുമാനിക്കുന്നതിന് മുന്‍പ് റിസ്‌ക് എടുക്കാനുള്ള ശേഷി , വരുമാനത്തിന്റെ സ്ഥിരത, നിക്ഷേപ ലക്ഷ്യങ്ങള്‍, നിലവിലുള്ള മറ്റ് ആസ്തികള്‍ എന്നിവയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

What is the 100 minus age rule? Experts explain simple portfolio allocation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും