upi transaction പ്രതീകാത്മക ചിത്രം
Business

ഇടപാടില്‍ എന്തെങ്കിലും സംശയം ഉണ്ടോ?, ഉടന്‍ എഐ സഹായം; എന്താണ് യുപിഐ ഹെല്‍പ്പ്?

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അടുത്തിടെയാണ് യുപിഐ ഹെല്‍പ്പ് എന്ന എഐ അധിഷ്ഠിത അസിസ്റ്റന്റ് പുറത്തിറക്കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അടുത്തിടെയാണ് യുപിഐ ഹെല്‍പ്പ് എന്ന എഐ അധിഷ്ഠിത അസിസ്റ്റന്റ് പുറത്തിറക്കിയത്. സംഭാഷണത്തിലൂടെ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എഐ അധിഷ്ഠിത അസിസ്റ്റന്റിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

ഉപയോക്താക്കള്‍ക്ക് ലഭ്യമായ സേവനങ്ങള്‍

1. ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്‍കും. ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഉപയോക്തൃ ചോദ്യങ്ങള്‍ക്ക് അസിസ്റ്റന്റ് ഉത്തരം നല്‍കും. ഇത് വിവിധ പേയ്മെന്റ് ഫീച്ചറുകളെ കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നു.

2. യുപിഐ ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ട്രാക്ക് ചെയ്യാനും കഴിയും.

തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ഭാഗമായി, തീരുമാനമെടുക്കല്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ബാങ്കുകള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ കൈമാറും. അപൂര്‍ണ്ണമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും മെര്‍ച്ചന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നതിനും ഈ രീതി ഉപയോഗപ്രദമാകും.

3.യുപിഐ ഉപയോക്താക്കള്‍ക്ക് അവരുടെ ഓട്ടോപേ അടക്കമുള്ള എല്ലാ മാന്‍ഡേറ്റുകളും ഏകീകൃത രീതിയില്‍ കാണാന്‍ കഴിയും. അസിസ്റ്റന്റ്, മാന്‍ഡേറ്റ് മാനേജ്‌മെന്റ് സുഗമമാക്കും. ഇത് ഉപയോക്താക്കളെ അവരുടെ ഓട്ടോപേ മാന്‍ഡേറ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും.

എല്ലാ ഉപയോക്താക്കള്‍ക്കും യുപിഐ അസിസ്റ്റന്റ് പ്രയോജനപ്പെടുത്താന്‍ കഴിയും. വെബ്സൈറ്റ്, ചാറ്റ്ബോട്ടുകള്‍ പോലുള്ള ബാങ്കുകളുടെ ഇന്റര്‍ഫേസ് ചാനലുകള്‍ വഴിയെല്ലാം യുപിഐ അസിസ്റ്റന്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ഉപഭോക്താവിന്റെ ബാങ്കിന് വേണ്ടി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് യുപിഐ ഹെല്‍പ്പ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനും ബാങ്കിനുമാണ്.

What is UPI Help? All about the AI-powered support for digital payments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT