പ്രതീകാത്മക ചിത്രം 
Business

അപ്‌ഡേറ്റുകള്‍ അപ്പപ്പോള്‍ തന്നെ അറിയാം; ഔദ്യോഗിക ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ് 

പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയുന്നതിന് ഔദ്യോഗിക ചാറ്റ് ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയുന്നതിന് ഔദ്യോഗിക ചാറ്റ് ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. നിലവില്‍ കുറച്ച് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതോടെ, നിരവധിപ്പേര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റുകള്‍ അപ്പപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും. സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയാന്‍ സാധിക്കുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 

അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാറ്റ് ടു സ്‌റ്റെപ്പ് വെരിഫിക്കേഷന് വിധേയമാക്കിയിട്ടുണ്ട്. ഔദ്യോഗിക വാട്‌സ്ആപ്പ് ചാറ്റ് ആവശ്യമില്ലാത്തവര്‍ക്ക് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT