പ്രതീകാത്മക ചിത്രം 
Business

2000 രൂപ നോട്ടുകള്‍ അസാധുവാകുമോ?; കൈവശമുള്ള നോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 30ന് ശേഷം എന്തുസംഭവിക്കും?

 വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും 2000 രൂപയുടെ നോട്ട് പ്രാബല്യത്തില്‍ തുടരുമെന്ന റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ ആശയക്കുഴപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും 2000 രൂപയുടെ നോട്ട് പ്രാബല്യത്തില്‍ തുടരുമെന്ന റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ ആശയക്കുഴപ്പം. സെപ്റ്റംബര്‍ 30നകം 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഈ സമയപരിധിക്കുള്ളില്‍ നോട്ടുകള്‍ മാറ്റിയെടുക്കണമെന്ന് കര്‍ശന സ്വരത്തിലല്ല റിസര്‍വ് ബാങ്ക് പറയുന്നത്. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

എന്നാല്‍ സെപ്റ്റംബര്‍ 30ന് ശേഷം നോട്ടിന് എന്തുസംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. സമയപരിധി നിശ്ചയിച്ച സ്ഥിതിക്ക് സെപ്റ്റംബര്‍ 30ന് ശേഷം നോട്ട് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് പൊതുധാരണ. എന്നാല്‍ നോട്ട് പ്രാബല്യത്തില്‍ തുടരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. കര്‍ശന വ്യവസ്ഥ വെയ്ക്കാത്ത സ്ഥിതിക്ക് സെപ്റ്റംബര്‍ 30ന് ശേഷവും 2000 രൂപ നോട്ട് ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിച്ചേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനോടകം തന്നെ 2000 രൂപയുടെ ഒട്ടുമിക്ക നോട്ടുകളെയും തിരിച്ചെത്തിക്കാനാണ് ഇതിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ വിശദീകരണം ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാര്‍. 

നിലവില്‍ സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും സെപ്റ്റംബര്‍ 30നകം നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി ചില്ലറ നോട്ടുകളായി മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് നോട്ടിന് പരിധിയില്ല. എന്നാല്‍ മാറ്റിയെടുക്കുന്നതിന് പരിധിയുണ്ട്. ഒരേസമയം 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ സാധിക്കൂ. തയ്യാറെടുപ്പ് ക്രമീകരണങ്ങള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് സമയം നല്‍കുന്നതിന് വേണ്ടിയാണ് കൈമാറ്റം ചെയ്യുന്നതിനായി ചൊവ്വാഴ്ച മുതല്‍ ബാങ്ക് ശാഖകളെയോ ആര്‍ബിഐയുടെ റീജിണല്‍ ഓഫീസുകളെയോ സമീപിക്കാന്‍ പൊതുജനങ്ങളോട് ആര്‍ബിഐ അഭ്യര്‍ഥിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT