World's first electric passenger aircraft  source: x
Business

ലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു, മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗം; ചരിത്രം കുറിച്ച് ചൈന- വിഡിയോ

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ബെയ്ജിങ്: വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന. 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ചൈന വിജയകരമായി പൂര്‍ത്തിയാക്കി. വാണിജ്യ വ്യോമയാനരംഗത്ത് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചൈനയുടെ സുപ്രധാന ചുവടുവെയ്പ് ആയാണ് ഇതിനെ കാണുന്നത്.

10 ടണ്‍ ഭാരമുള്ള സിഇ- 25എ വിമാനമാണ് പറത്തിയത്. ഷാന്‍ഡോങ് പ്രവിശ്യയില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരുമായാണ് വിമാനം പറന്നുയര്‍ന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ വിമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമാക് ആണ് വികസിപ്പിച്ചത്. 400 കിലോമീറ്ററാണ് ദൂരപരിധി. 16 മിനിറ്റും 38 സെക്കന്‍ഡും വിമാനം പറന്നു.

ഇന്ധനം ഉപയോഗിക്കുന്ന സാധാരണ വിമാനങ്ങൡ നിന്ന് വ്യത്യസ്തമായി, ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്- ഫാന്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിറകുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് ഫാനുകള്‍ വഴിയാണ് വിമാനത്തിന് കുതിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്.

World's first electric passenger aircraft takes flight, China makes history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി മനിലയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

കണ്ണുനിറച്ച് ഉള്ളിവില, കിലോയ്ക്ക് 200 രൂപ വരെ; വെളുത്തുള്ളി വിലയും റെക്കോര്‍ഡില്‍

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; കനേഡിയന്‍ 'യുവതി' നാട്ടിലെത്തിയപ്പോള്‍ 61കാരി; 31കാരന്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി

തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ