വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന; സൊമാറ്റോയില്‍ 'പ്യുവര്‍ വെജ് മോഡ്' എക്‌സ്
Business

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന; സൊമാറ്റോയില്‍ 'പ്യുവര്‍ വെജ് മോഡ്'

സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' അവതരിപ്പിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്', 'പ്യുവര്‍ വെജ് ഫ്‌ലീറ്റ്' എന്നിവ അവതരിപ്പിച്ചതായി സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ അറിയിച്ചു.

'പ്യുവര്‍ വെജ് മോഡില്‍' വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം തയ്യാറാക്കുന്ന റെസ്റ്റോറന്റുകളുടെ പട്ടിക കാണിക്കും. ഇത്തരം റെസ്റ്റോറന്റുകളില്‍ നിന്ന് പ്രത്യേകമായി ഓര്‍ഡറുകള്‍ നല്‍കി ഭക്ഷണം എത്തിക്കുന്നതാണിത്. പ്യുവര്‍ വെജ് മോഡിനായി ഉപയോഗിക്കുന്ന പച്ച ഡെലിവറി ബോക്സ് കൈവശം വയ്ക്കുന്നവര്‍ നോണ്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളില്‍ പ്രവേശിക്കില്ലെന്നും ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തുടനീളമുള്ള സസ്യാഹാരം കഴിക്കുന്നവരുടെ പ്രതികരണമാണ് ഈ സംരംഭത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരുടെ ഭക്ഷണം എങ്ങനെ തയ്യാറാക്കുന്നുവെന്നും കൈകാര്യം ചെയ്യുന്നു എന്നത് പ്രാധാനമാണ് അദ്ദേഹം പറഞ്ഞു.

'ലോകത്തില്‍ ഏറ്റവും കൂടുതല്‍ സസ്യഹാരം കഴിക്കുന്നവര്‍ ഇന്ത്യയിലാണ്, അവരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രതികരണം, അവര്‍ ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നുവെന്നും അവരുടെ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും വ്യാകുലരാണ് എന്നാണ്. ' ദീപീന്ദര്‍ ഗോയല്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു