Business

ഇന്നുമുതല്‍ എടിഎം ഇടപാട് ചെലവേറിയതാകും, നിശ്ചിത പരിധി കഴിഞ്ഞാല്‍ സര്‍വീസ് ചാര്‍ജ്

ഇന്നുമുതല്‍ നിശ്ചിത പരിധി കഴിഞ്ഞ് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കും.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്നുമുതല്‍ നിശ്ചിത പരിധി കഴിഞ്ഞ് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കും.കോവിഡ് പശ്ചാത്തലത്തില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മൂന്ന് മാസം നല്‍കിയ ഇളവ് ഇന്നലെ അവസാനിച്ചു. ഇതോടെ പഴയ നില തിരിച്ചു വന്നിരിക്കുകയാണ്. അതായത് നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ചുമത്തിയിരുന്ന ചാര്‍ജ്ജുകള്‍ ബാങ്കുകള്‍ വീണ്ടും ഈടാക്കി തുടങ്ങും.

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മൂന്നു മാസത്തേയ്ക്ക് ഒരു വിധത്തിലുമുളള ചാര്‍ജ്ജും ഈടാക്കില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇത് ബാധകമാക്കിയത്. ഇതിന്റെ കാലാവധിയാണ് കഴിഞ്ഞദിവസം അവസാനിച്ചത്.

ഇന്നു മുതല്‍ പഴയ പോലെ ബാങ്കുകള്‍ ചാര്‍ജ്ജുകള്‍ ഈടാക്കി തുടങ്ങും. അതായത് വരും ദിവസങ്ങളില്‍ എടിഎം ഇടപാടുകള്‍ പഴയപോലെ ചെലവേറിയതാകും. വരും ദിവസങ്ങളില്‍ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവിന്റെ കാലാവധി നീട്ടുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് പ്രതിമാസം എട്ടു എടിഎം ഇടപാടുകളാണ് എസ്ബിഐ സൗജന്യമായി നല്‍കുന്നത്. ഇതില്‍ അഞ്ചെണ്ണം എസ്ബിഐ എടിഎമ്മില്‍ നിന്നുളള ഇടപാടിനാണ്. മറ്റു ബാങ്കുകളില്‍ നിന്ന് മൂന്നു തവണ സൗജന്യമായി പിന്‍വലിക്കാനും അനുവദിക്കുന്നുണ്ട്. ഇതിന് മുകളിലുളള ഓരോ ഇടപാടിനും ബാങ്ക് ഉപഭോക്താവില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം