Business

ഇരുചക്രവാഹനങ്ങള്‍ക്ക് 22,000രൂപ വരെ വിലകുറവ്; മെട്രോ നഗരത്തിലെ സ്‌റ്റോക്ക് തീര്‍ന്നു

22,000 രൂപവരെ ഇളവോടുകൂടി വാഹനങ്ങള്‍ ഇന്ന് വില്‍പന നടത്തുമെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കുകയായിരുന്നു. ബൈക്ക് വാങ്ങുമ്പോള്‍ സ്‌കൂട്ടര്‍ ഫ്രീ എന്നും ഓഫറുകള്‍ നല്‍കുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലിനീകരണം മാനദണ്ഡമാക്കി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിന് കാലാവധി ഇന്ന് അവസാനിക്കുന്നതോടെ വില കുറച്ച് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് ഡീലര്‍മാര്‍ പ്രഖ്യാപിച്ചു. ആളുകളുടെ തിരക്ക് കൂടിയതോടെ മെട്രോനഗരങ്ങളില്‍ മിക്കവാറും വാഹനങ്ങളുടെ സ്‌റ്റോക്ക് അവസാനിച്ചു. കേരളത്തിലെ മറ്റു ഷോറൂമുകളില്‍ ഉച്ചയോടെ വാഹനങ്ങളുടെ സ്‌റ്റോക്ക് അവസാനിച്ചേക്കും.
വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡമായ ഭാരത് സ്‌റ്റേജ് (ബിഎസ്) നാല് പാലിക്കാത്ത വാഹനങ്ങള്‍ ശനിയാഴ്ചമുതല്‍ വില്‍പ്പന നടത്താനും രജിസ്റ്റര്‍ ചെയ്യാനും പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതിനെത്തുടര്‍ന്നാണ് വളരെ പെട്ടെന്നുതന്നെ വാഹനനിര്‍മ്മാതാക്കളും ഡീലര്‍മാരും 22,000 രൂപവരെ ഇളവോടുകൂടി വാഹനങ്ങള്‍ ഇന്ന് വില്‍പന നടത്തുമെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കുകയായിരുന്നു. ബൈക്ക് വാങ്ങുമ്പോള്‍ സ്‌കൂട്ടര്‍ ഫ്രീ എന്നും ഓഫറുകള്‍ നല്‍കുന്നുണ്ടായിരുന്നു. ഇതോടെ ഇന്ന് രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായി ഡീലര്‍ഷോപ്പുകളില്‍ രാവിലെമുതല്‍ തിരക്കു തുടങ്ങി. മെട്രോ നഗരങ്ങളില്‍ വളരെ പെട്ടെന്നുതന്നെ സ്റ്റോക്ക് അവസാനിച്ചു. സ്‌റ്റോക്ക് അവസാനിച്ചത് അറിഞ്ഞയുടന്‍ മറ്റു ജില്ലകളിലേക്കായി ആളുകളുടെ ഒഴുക്ക്. ചെറിയ ടൗണുകളിലും ആളുകള്‍ നിറഞ്ഞതോടെ ഉച്ചയോടുകൂടി ഇവിടെയുമുള്ള സ്‌റ്റോക്കുകള്‍ അവസാനിക്കുമെന്നാണ് കരുതുന്നത് ഡീലര്‍മാര്‍ പറഞ്ഞു.
പഴയ നിലവാരത്തിലുള്ള ഏഴര ലക്ഷത്തോളം ഇരുചക്രവാഹനങ്ങളും 45,000 ത്രിചക്രവാഹനങ്ങളും 20,000 കാറുകളും മുക്കാല്‍ ലക്ഷം വാണിജ്യ വാഹനങ്ങളുമാണ് ഡീലര്‍ഷിപ്പുകളില്‍ സ്‌റ്റോക്കുണ്ടായിരുന്നത്. ഇതില്‍ എത്രശതമാനം ഇന്ന് വിറ്റുപോയെന്നത് അറിയാനിരിക്കുന്നു.
ഈ വര്‍ഷം ഏപ്രില്‍ ഒന്നുവരെ നിര്‍മ്മാണം തുടരാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായിരുന്നു. ഇതാണ് സുപ്രീംകോടതിയുടെ വിധിയോടെ അട്ടിമറിക്കപ്പെട്ടതെന്ന് വാഹനനിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് എത്രയുംവേഗം നിര്‍മ്മിച്ച വാഹനങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് 22,000 രൂപ വരെ വിലയില്‍ കുറച്ചുകൊണ്ട് വില്‍പന നടത്താന്‍ ശ്രമിക്കുന്നത്.
ബിഎസ് മൂന്നിലുള്ള വാഹനങ്ങള്‍ വില്‍പ്പന നടത്താന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാതാക്കളും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാറുകളും ട്രക്കുകളും ഇരുചക്രവാഹനങ്ങളുമുള്‍പ്പടെ ബിഎസ് മൂന്ന് നിലവാരത്തിലുള്ള എട്ട് ലക്ഷത്തോളം വാഹനങ്ങളാണ് വിവിധ കമ്പനികളുടെ കൈവശം വില്‍പ്പന നടക്കാത്തതായിട്ടുള്ളത്. അതേസമയം, ബിഎസ് മൂന്നിലുള്ള വാഹനങ്ങളുടെ നിര്‍മാണം നിര്‍ത്തുന്നതിനുള്ള സമയപരിധിയായി സര്‍ക്കാര്‍ നല്‍കിയിരുന്നത് 2017 ഏപ്രില്‍ ഒന്ന് ആയിരുന്നെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 2010 മുതല്‍ ഘട്ടങ്ങളായി പ്രാബല്യത്തില്‍ വരുത്തുന്ന ബിഎസ് നാല് മാനദണ്ഡം ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാകുമെന്നായിരുന്നു വാഹന ലോകത്തിന്റെയും പ്രതീക്ഷ. എന്നാല്‍, പഴയ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുമെന്ന് കമ്പനികള്‍ കരുതിയിരുന്നില്ല. പുതിയ മലിനീകരണ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങളോടൊപ്പം പഴയതും വിപണിയിലെത്തിയാല്‍ മലിനീകരണം നിയന്ത്രിക്കുക എന്ന ശ്രമം പരാജയപ്പെടുമെന്ന് കാണിച്ചാണ് മലിനീകരണ നിയന്ത്രണ സമിതി ഹര്‍ജി സമര്‍പ്പിച്ചത്.
ബജാജ് ഓട്ടോ ഒഴികെ ബാക്കിയുള്ള കമ്പനികളെല്ലാം സുപ്രീം കോടതി ഉത്തരവിന് പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നത്. 2017 ഏപ്രില്‍ 1 മുതല്‍ ബിഎസ്3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത വാഹനങ്ങളുടെ വില്‍പ്പന അനുവദിക്കരുതെന്ന്് ബജാജ് ഓട്ടോ ഹര്‍ജി നല്‍കിയിരുന്നു.
ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിര്‍ണായ ഉത്തരവിട്ടത്. ഭാരത് സ്‌റ്റേജ് നാലിനെ കുറിച്ച് കമ്പനികള്‍ക്ക് അറിയാമെങ്കിലും മനഃപൂര്‍വം അപ്‌ഗ്രേഡ് ചെയ്യാതിരുന്നതാണെന്നും കോടതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT