flipkart_big_diwali_sale 
Business

ഓഫറുകളുടെ പെരുമഴ തീര്‍ത്ത് ഫഌപ്പ് കാര്‍ട്ടിന്റെ ബിഗ് ദീപാവലി വില്‍പ്പനയ്ക്ക് തുടക്കം

ആകര്‍ഷണീയമായ ഓഫറുകളുമായി ബിഗ് ദീപാവലി വില്‍പ്പന ഒക്ടോബര്‍ 17 വരെ 

Author : സമകാലിക മലയാളം ഡെസ്ക്


ദീപാവലി സീസണ്‍ വന്‍ വിജയമാക്കാന്‍ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫഌപ്പ്കാര്‍ട്ട്  ബിഗ് ദീപാവലി വില്‍പ്പനയ്ക്ക് തുടക്കമിട്ടു. ഒക്ടോബര്‍ 17 വരെ  നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉല്‍പ്പനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ഫഌപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഉല്‍പ്പനങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുകളുടെ നീണ്ട നിരയാണ് ക്രമീകരിച്ചിരിക്കുന്നത്. വിപണിയില്‍ ഇറങ്ങിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് ആറു ശതമാനം വരെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 20000 രൂപ വരെയുളള എക്‌സ്‌ചേഞ്ച് ഓഫറുകളാണ് മറ്റൊരു പ്രത്യേകത.

ഇതിന് പുറമേ എല്‍ഇഡി ടിവി, ലാപ്പ്‌ടോപ്പ്, ക്യാമറ തുടങ്ങി മറ്റു ഉല്‍പ്പനങ്ങള്‍ക്കും ആകര്‍ഷണീയമായ ഓഫറുകള്‍ ഫഌപ്പ് കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സിയുടെ ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഡിസ്‌ക്കൗണ്ട് ലഭിക്കും.  3500 രൂപവരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന സ്‌കീമുകളാണ് ഫഌപ്പുകാര്‍ഡ് ഒരുക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT