Business

കഫേ കോഫി ഡേ ഇനി എസ്‌വി രംഗനാഥ് നയിക്കും

ഇന്നലെ പുലര്‍ച്ചെ ആറരയോടെയായിരുന്നു സിദ്ധാര്‍ത്ഥയുടെ മൃതദേഹം മംഗളൂരുവിന് സമീപം ഒഴികെ ബസാറില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഫേ കോഫി ഡേ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്ന സിദ്ധാര്‍ത്ഥ ഹെഗ്‌ഡെയുടെ മരണത്തെ തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി എസ്‌വി രംഗനാഥിനെ നിയമിച്ചു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാന പ്രകാരമാണ് ഇദ്ദേഹത്തെ ചെയര്‍മാനായി നിയമിച്ചത്. 

നിലവില്‍ കമ്പനിയുടെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറാണ് രംഗനാഥന്‍. ഡിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക കൃഷ്ണയും കോഫീ ഡേ എന്റര്‍പ്രൈസസ് ഡയറക്ടറാണ്. നിതിന്‍ ബാഗ്മാനിയെ കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. 

ഇന്നലെ പുലര്‍ച്ചെ ആറരയോടെയായിരുന്നു സിദ്ധാര്‍ത്ഥയുടെ മൃതദേഹം മംഗളൂരുവിന് സമീപം ഒഴികെ ബസാറില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ വച്ചാണ് സിദ്ധാര്‍ഥയെ കാണാതാത്. നേത്രാവതി പുഴ കടലില്‍ ചേരുന്ന അഴിമുഖത്തു നിന്ന് രണ്ടു കിലോമീറ്റര്‍ മാറി തീരത്തോട് ചേര്‍ന്ന് കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മൃതദേഹം ലഭിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT