Business

കുവൈത്ത് ദിനാർ 240ലേക്ക്, ഒമാൻ റിയാലിന് 190 രൂപ ; കൊറോണ ഭീതിയിലും പ്രവാസികൾക്ക് ആഹ്ലാദം

കൊറോണ വൈറസ് ബാധ രാജ്യത്തും പിടിമുറുക്കിയ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കൊറോണ വൈറസ് ബാധ രാജ്യത്തും പിടിമുറുക്കിയ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിയുന്നു. ഡോളറിനെതിരെ 75 രൂപ എന്ന നിലയിലേക്കാണ് വിനിമയ നിരക്ക് ഉയരുന്നത്. അതേസമയം രൂപയുടെ മൂല്യശോഷണം ​ഗൾഫിലെ പ്രവാസികൾക്ക് ​ഗുണകരമാകുകയാണ്. നാട്ടിലേക്ക് പ്രവാസികൾ പണം അയക്കുന്നത് വർധിച്ചതായാണ് റിപ്പോർട്ടുകൾ.

​ഗൾഫ് കറൻസികളുമായുളള വിനിമനിരക്കിൽ രൂപയ്ക്ക് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 190 രൂപയ്ക്ക് മുകളിലാണ് ഒരു ഒമാൻ റിയാലുമായുളള വിനിമയ നിരക്ക്. പ്രവാസികള്‍ ഏറ്റവുമധികം ഉളള രാജ്യങ്ങളില്‍ ഒന്നായ യുഎഇയുടെ കറന്‍സിയായ ദിര്‍ഹത്തിന്റെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. അതായത് ഒരു യുഎഇ ദിര്‍ഹത്തിന് 20 രൂപ നല്‍കണം എന്ന് ചുരുക്കം. സൗദി റിയാല്‍ 19.50, കുവൈത്ത് ദിനാര്‍ 239 എന്നിങ്ങനെയാണ് ഗള്‍ഫ് മേഖലയില്‍ നിന്നുളള മറ്റു പ്രധാനപ്പെട്ട നിരക്കുകള്‍. മറ്റു ഗള്‍ഫ് കറന്‍സികളെ അപേക്ഷിച്ച് ഏറ്റവുമധികം മൂല്യമുളള കുവൈത്ത് ദിനാറിന്റെ ഒരു കറന്‍സിക്ക് 239 രൂപ നല്‍കണമെന്ന് സാരം. ഇത് പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍.

 കൂ​ടു​ത​ൽ ന​ല്ല നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രും ​ഗൾഫ് മേഖലയിൽ നി​ര​വ​ധി​യാ​ണ്. നി​ര​ക്കു​ക​ൾ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. യുഎഇ ദിർഹത്തിനെ പോലെ രണ്ടുവർഷത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കിലാണ് ഒമാൻ റിയാൽ. അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ലോ​ക​ത്ത് എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ​ൻ മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്നും വി​ദ​ഗ്​​ധ​ർ  പ​റ​യു​ന്നു.കൊ​റോ​ണ വൈ​റ​സ് ബാ​ധ ലോ​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ പി​ടി​ച്ച് കു​ലു​ക്കു​ന്നു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി രാ​ജ്യ​മാ​യ ചൈ​ന​യി​ലെ ക​യ​റ്റു​മ​തി​യെ വൈ​റ​സ് സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തോ​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലും വ​ൻ കു​റ​വാ​ണു​ണ്ടാ​യ​ത്. മ​റ്റ് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യെ​യും കൊ​റോ​ണ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. മൊ​ത്തം ഉ​ൽ​പാ​ദ​ന​വും ക​യ​റ്റു​മ​തി​യും കു​റ​യുമ്പാ​ഴും എ​ണ്ണ വി​ല കു​റ​യു​ന്നു എ​ന്ന ആ​ശ്വാ​സം മാ​ത്ര​മാ​ണ് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള​ത്. 

വൈ​റ​സ് ഉ​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ഡോ​ള​ർ ശ​ക്ത​മാ​ക്കാ​ൻ കാ​ര​ണ​മാ​ക്കി​യി​ട്ടു​ണ്ട്. മൊ​ത്തം സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ൾ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പാ​ൾ ഏ​റ്റ​വും ന​ല്ല നിക്ഷ​പ​മാ​യി സ്വ​ർ​ണം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത് സ്വ​ർ​ണ​വി​ല കൂ​ടാ​നും കാ​ര​ണ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര വ​ള​ർ​ച്ച നി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞ​തും മ​റ്റു കാ​ര​ണ​വും രൂ​പ​യു​ടെ മൂ​ല്യ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം