Business

ജാഗ്രത ; ഈ മാസം 30 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും

അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഈ മാസം 30 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല. ആ പാന്‍ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനും കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ  വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തിയത്. നിശ്ചിത തീയതിക്കകം ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത് 2017ലാണ്. 

സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന്  2019 മാര്‍ച്ച് 31നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനുശേഷം ജൂലായിലെ ബജറ്റില്‍ നിയമം പരിഷ്‌കരിച്ചിരുന്നു. പാന്‍ ഉടമ മുമ്പ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം പരിഷ്‌കരിച്ചത്. 

പുതുക്കിയ നിയമം ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇചനുസരിച്ച് പാന്‍ ആധാര്‍ ബന്ധിപ്പിക്കലിന്റെ സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. എന്നാല്‍ സമയപരിധി ഇനിയും നീട്ടുമോ എന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT