Business

നിങ്ങളുടെ ബ്രൗസര്‍ 'റിസ്‌കില്‍', പണി കിട്ടാം!; ഉടന്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ് 

സുരക്ഷ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റം ഹൈജാക്കു ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഇതില്‍  സുരക്ഷാപിഴവുണ്ടെന്നാണ് ഗൂഗിള്‍ തന്നെ ഇപ്പോള്‍ അറിയിക്കുന്നത്. ഈ സുരക്ഷ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റം ഹൈജാക്കു ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.  അതിനാല്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ നിര്‍ദേശിക്കുന്നു.

രണ്ട് സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് സിസ്റ്റത്തിലെ മെമ്മറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഡേറ്റകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. ആത്യന്തികമായി സിസ്റ്റം തന്നെ ഹൈജാക്ക് ചെയ്യാനുളള സാധ്യതയുണ്ടെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രൗസറിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്. പിഴവുകള്‍ അടച്ചു ഭദ്രമാക്കിയ പുതിയ പതിപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ സുരക്ഷാഭീഷണി ഒഴിയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബ്രൗസറിന്റെ ശേഖരണ ശേഷിയില്‍ കാര്യമായ വ്യതിയാനം വരുത്തി, പിസിയിലേക്ക് വളരെ വേഗത്തില്‍ ഹാക്കര്‍മാര്‍ക്കു നുഴഞ്ഞു കയറാന്‍ കഴിയുന്ന വിധത്തിലായിരുന്ന സുരക്ഷ പാളിച്ച.  നിരവധി ആഡ് ഓണ്‍ ഫീച്ചറുകള്‍ നല്‍കുന്ന ആപ്പില്‍ ഇപ്പോള്‍ തന്നെ കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ആവശ്യമില്ലാതെ തന്നെ ഹാക്കര്‍മാര്‍ക്ക് എളുപ്പം ഉപയോക്താവിന്റെ സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കാം എന്ന രീതിയിലായിരുന്നു സാങ്കേതിക പിഴവ്. 

നിങ്ങളുടെ ബ്രൗസറിനു സാങ്കേതികമായി സുരക്ഷാ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാനായി ബ്രൗസറിന്റ വലതു മുകള്‍ ഭാഗത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്പ് - എബൗട്ട് ഗൂഗിള്‍ ക്രോമില്‍ മാനുവലായി അന്വേഷിക്കാവുന്നതാണ്. ഐഒഎസ്, മാക്ക്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടി ക്രോം 78 എന്ന വേര്‍ഷന്‍ ഗൂഗിള്‍ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം