Business

നിസാൻ കമ്പനിയെ കടക്കെണിയിൽ നിന്ന് കരകയറ്റിയ ചെയർമാൻ സാമ്പത്തിക ക്രമക്കേടിന് അറസ്റ്റിൽ

വാഹന ലോകത്തെ ഭീമൻമാരായ നിസാന്‍ കമ്പനിയെ കടക്കെണിയില്‍ നിന്ന് കരകയറ്റിയ ചെയര്‍മാന്‍ കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: വാഹന ലോകത്തെ ഭീമൻമാരായ നിസാന്‍ കമ്പനിയെ കടക്കെണിയില്‍ നിന്ന് കരകയറ്റിയ ചെയര്‍മാന്‍ കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റില്‍. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചെയർമാൻ അറസ്റ്റിലായത്. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നാണ് കാര്‍ലോസിനെതിരായ ആരോപണം. കാർലോസിന്റെ അറസ്റ്റ് ജപ്പാനിലെ ഓട്ടോ മൊബൈല്‍ വ്യവസായ രംഗത്തെ അമ്പരപ്പിച്ചിട്ടുണ്ട്. 

സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ലോസ്, റെപ്രസെന്റേറ്റീവ് ഡയറക്ടര്‍ ഗ്രെഗ് കെല്ലി എന്നിവര്‍ക്കെതിരെ രഹസ്യമായി അന്വേഷണം നടക്കുന്നുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചെയർമാന്റെ അറസ്റ്റ്. കമ്പനിയുടെ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും മറ്റ് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കാര്‍ലോസിനേയും ഗ്രെഗ് കെല്ലിയേയും പദവികൾ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി സി.ഇ.ഒ ഹിരോതോ സൈകാവ അറിയിച്ചു. ഇക്കാര്യം കമ്പനി ഡയറക്ടര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ടിന്റെ ചെയര്‍മാനും സിഇഒയും കൂടിയാണ് കാര്‍ലോസ്. കാര്‍ലോസ് നേരിട്ട് ഇടപെട്ട് നിസാന്‍- റിനോള്‍ട്ട് സഹകരണത്തിന് ധാരണയായിരുന്നു. നിസാനില്‍ നിന്നുള്ള കാര്‍ലോസിന്‍റെ പുറത്താകല്‍ ഇരു കമ്പനികളുടെയും സഹകരണത്തെ ബാധിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം