Business

നെഗറ്റീവ് വാര്‍ത്ത കേട്ട് മടുത്തോ? എങ്കിലിനി ഗൂഗിളിനോട് പറയൂ 'ടെല്‍ മി സംതിങ് ഗുഡ്'  

പത്രമെടുത്താലും ടിവി തുറന്നാലുമൊക്കെ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് നിറയുന്നത് എന്ന് പരാതിപ്പെടുന്നവര്‍ക്ക് 'നല്ല വാര്‍ത്തകള്‍' കേള്‍ക്കാന്‍ ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

ത്രമെടുത്താലും ടിവി തുറന്നാലുമൊക്കെ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് നിറയുന്നത് എന്ന് പരാതിപ്പെടുന്നവര്‍ക്ക് 'നല്ല വാര്‍ത്തകള്‍' കേള്‍ക്കാന്‍ ഗൂഗിളിന്റെ പുതിയ ഫീച്ചര്‍. 'ടെല്‍ മി സംതിങ് ഗുഡ്' എന്ന ഈ ഫീച്ചര്‍ വഴി യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെടുന്ന ലോകമെമ്പാടുമുള്ള ആളുകളുടെ കഥകളാണ് പങ്കുവയ്ക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുള്ള ഈ ഫീച്ചര്‍ നിലവില്‍ അമേരിക്കയിലെ ഗുഗിള്‍ അസിസ്റ്റന്റ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരുപാട് ആളുകള്‍ ഉണ്ടെന്നും അത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് വാര്‍ത്താ സന്തുലനത്തിന്റെ ഭാഗമാണെന്നും ഗൂഗിളിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ റയാന്‍ ബ്രൂക്ക് പറഞ്ഞു. 

സൊല്യൂഷണ്‍സ് ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് എന്ന സന്നദ്ധസംഘടനയാണ് ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കുക. ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനമുള്ള ഫോണ്‍, സ്മാര്‍ട്ട് ഡിസ്‌പ്ലെ, ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങി എല്ലാ ഉപകരണങ്ങളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

Today's Rashi Phalam March 15, 2026: പുതിയ ജോലിയിൽ പ്രവേശിക്കും,ബിസിനസ് പുരോഗമിക്കും

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

SCROLL FOR NEXT