Business

'മൈ സര്‍ക്കിള്‍' , സ്ത്രീ സുരക്ഷാ ആപ്പുമായി എയര്‍ടെല്‍

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ മൈ സര്‍ക്കിള്‍ ആപ്പ് ഉപയോഗിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : സ്ത്രീ സുരക്ഷാ ആപ്പുമായി ടെലികോം കമ്പനിയായ എയര്‍ടെല്‍. വ്യവസായി കൂട്ടായ്മയായ ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്എല്‍ഒയുമായി ചേര്‍ന്നാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്.' മൈ സര്‍ക്കിള്‍' എന്നാണ് ആപ്പിന്റെ പേര്. 

അടിയന്തര സാഹചരത്തില്‍ കുടുംബത്തിലെ ഏതെങ്കിലും അഞ്ച് അംഗങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ ആപ്പിലൂടെ എസ്ഒഎസ് അലര്‍ട്ട് അയക്കാം. മൈ സര്‍ക്കിള്‍ ആപ്പ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ ഉപയോഗിക്കാം. 

സന്ദേശം അയക്കാന്‍ ആപ്പിലെ എസ്ഒഎസ് പ്രോംപ്റ്റ് അമര്‍ത്തിയാല്‍ മതി. ഐഒഎസ് ആണെങ്കില്‍ സീരിയിലൂടെ ശബ്ദ കമാന്‍ഡ് നല്‍കി ആക്ടിവേറ്റ് ചെയ്യാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി