Business

യുഎസിനെ പിന്നിലാക്കി ചൈന; രാജ്യത്തുടനീളം 5ജി സര്‍വീസിനു തുടക്കം

യുഎസിനെ പിന്നിലാക്കി ചൈന; രാജ്യത്തുടനീളം 5ജി സര്‍വീസിനു തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്: സാങ്കേതിക വിദ്യാ രംഗത്തെ മേധാവിത്തത്തെച്ചൊല്ലി യുഎസുമായി ബലാബലം തുടരുന്നതിനിടെ ചൈനയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികള്‍ 5ജി സര്‍വീസ് തുടങ്ങി. പൊതുമേഖലാ കമ്പനികളായ ചൈന മൊബൈല്‍, ചൈന യൂണികോം, ചൈന ടെലികോം എന്നിവയാണ് രാജ്യത്തുടനീളം 5ജി സര്‍വീസ് തുടങ്ങിയത്.

സാങ്കേതിക വിദ്യാ രംഗത്തെ മേധാവിത്തത്തിനായുള്ള പോരു തുടരുന്നതിനിടെ യുഎസ് ചൈനീസ് കമ്പനിയായ വാവേയ്ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. വാവേ ദേശീയ സുക്ഷയ്ക്കു ഭീഷണിയാണന്ന് ആരോപിച്ചായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി. വാവേയ്ക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ സഖ്യരാജ്യങ്ങളോട് ട്രംപ് ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തു. യുഎസിന്റെ ആരോപണങ്ങള്‍ വാവേയ് നിഷേധിച്ചിരുന്നു.

4ജി നെറ്റ് വര്‍ക്കിനേക്കാള്‍ പത്തു മുതല്‍ നൂറിരട്ടി വരെ വേഗം വാഗ്ദാനം ചെയ്യുന്നതാണ് ചൈനീസ് കമ്പനികള്‍ തുടക്കമിട്ടിരിക്കുന്ന 5ജി സര്‍വീസ്. 128 യുവാന്‍ (1289 രൂപ) മുതല്‍ 599 യുവാന്‍ (6030 രൂപ) വരെയാണ് പ്രതിമാസ നിരക്ക്. ബീജിങ്, ഷാങ്ഹായ്, ഗുവാന്‍ഴു, ഷെന്‍സന്‍ ഉള്‍പ്പെടെ 50 നഗരങ്ങളില്‍ 5ജി വാണിജ്യ സര്‍വീസ് ലഭ്യമാണ്. 

ഔദ്യോഗികമായി തുടക്കമിടുന്നതിനു മുമ്പു തന്നെ ഒരു കോടിയിലേറെ 5ജി വരിക്കാര്‍ ആയതായി ടെലികോം കമ്പനികള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം തുടക്കത്തോടെ ചൈനയിലെ 5ജി വരിക്കാരുടെ എണ്ണം പതിനേഴു കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. ചൈനയായിരിക്കും 5ജി വരിക്കാരുടെ എണ്ണത്തില്‍ മുന്നിലെന്നാണ് കണക്കാക്കുന്നത്. തൊട്ടു പിന്നില്‍ ദക്ഷണി കൊറിയ എത്തുമ്പോള്‍ യുഎസ് മൂന്നാം സ്ഥാനത്തായിരിക്കുമെന്നാണ് സാങ്കേതിക വിദ്യാ രംഗത്തുനിന്നുള്ള റി്‌പ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്