Business

യുപിഐ വഴി ഇനി പ്രതിദിനം പത്ത് ഇടപാടുകൾ മാത്രം  

വ്യക്തികള്‍തമ്മിലുള്ള ഇടപാടുകള്‍ക്കുമാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഐ ആപ്പ് വഴിയുള്ള പ്രതിദിന പണമിടപാടുകൾക്ക് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ നിയന്ത്രണം ഏർപ്പെടുത്തുന്നു. നിലവിൽ ഒരു ദിവസം ഒരു അക്കൗണ്ടിൽ നിന്ന് 20 പേർക്ക് പണം കൈമാറാൻ കഴിയുമെങ്കിൽ പുതിയ നിയന്ത്രണത്തിന് കീഴിൽ ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് പത്ത് പേര്‍ക്കുമാത്രമേ പണം കൈമാറാന്‍ സൗകര്യമുണ്ട‌ാകൂ. 

വ്യക്തികള്‍തമ്മിലുള്ള ഇടപാടുകള്‍ക്കുമാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മൊബൈൽ നമ്പറുമായി ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമുണ്ടാകില്ല. ഫോൺ നമ്പറുമായി രണ്ട് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 20തവണ പണം കൈമാറാൻ സാധിക്കും. എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടില്‍ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കില്‍ 10 ഇടപാടുമാത്രമെ നടത്താന്‍ കഴിയൂ. 

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി ആപ്, ടാക്‌സി സര്‍വീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല. ഷോപ്പിങിനും നിയന്ത്രണം ബാധകമാക്കിയിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

കച്ചവടത്തിൽ പുരോഗതി, ശുഭവാർത്ത കേൾക്കാം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും