Business

'വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന് വീണ്ടും ഇരുട്ടടി'; പാചകവാതക വില കൂട്ടി, ആഗസ്റ്റ് മുതലുളള വര്‍ധന 120 രൂപ

സബ്‌സിഡിയില്ലാത്ത പാചക വാതക വില വീണ്ടും ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:സബ്‌സിഡിയില്ലാത്ത പാചക വാതക വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായി നാലാം മാസമാണ് പാചകവാതക വില എണ്ണ വിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്.

ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയുമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍  സിലിണ്ടറിന് 695 രൂപയായി. മുംബൈയില്‍ 665 രൂപയാണ് പാചകവാതക വില.നവംബറില്‍ വില യഥാക്രമം 681.5 രൂപയും 651 രൂപയുമായിരുന്നു. ആഗസ്റ്റ് മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയിലും മുംബൈയിലും യഥാക്രം 120 രൂപയുടെയും 118 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയിലും ചെന്നൈയിലും സബ്‌സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് യഥാക്രമം 706 രൂപയും 696 രൂപയും ആയി. കേരളത്തിലെ ശരാശരി എല്‍പിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയാണ്.

നിലവില്‍ ഒരു വര്‍ഷം ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കൂടുതല്‍ എണ്ണം വേണമെങ്കില്‍ ഉപഭോക്താവ് വിപണിവില നല്‍കി വാങ്ങേണ്ടിവരും. സര്‍ക്കാര്‍ സബ്‌സിഡി ഓരോ മാസവും വ്യത്യാസപ്പെടും.
രാജ്യാന്തര ബെഞ്ച്മാര്‍ക്ക്, വിദേശനാണ്യ വിനിമയ നിരക്ക് എന്നിവയാണ് എല്‍പിജി വിലകളിലെ മാറ്റങ്ങളും, സബ്‌സിഡിയുടെ അളവും നിര്‍ണ്ണയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എമാരുടെ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട, ഇതു യുഡിഎഫാണ്'; ജി സുധാകരന് മറുപടിയുമായി റെജി ചെറിയാന്‍

നവീന്‍ബാബുവിന്റെ മരണം സിബിഐക്ക്, ടിപി കേസില്‍ ഗൂഢാലോചന വാദത്തിന് തെളിവില്ലെന്ന് തിരുവഞ്ചൂര്‍, വാക് പോരുമായി റെജി ചെറിയാനും ജി സുധാകരനും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

'ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകള്‍'; അമ്മ ഭരണസമിതി രാജിവെക്കണം! തുറന്ന കത്തുമായി മാല പാര്‍വതി

'മമിതയും നസ്‌ലെനും ഇപ്പോഴും സുഹൃത്തുക്കളാണോ?'; ഏതവനാടാ ഇങ്ങനൊക്കെ സെര്‍ച്ച് ചെയ്യുന്നതെന്ന് താരം

SCROLL FOR NEXT