ആലപ്പുഴ: സംസ്ഥാനത്ത് അമ്പതോളം എസ്ബിഐ ശാഖകള്‍ അടുത്തമാസം പൂട്ടുമെന്ന് റിപ്പോര്‍ട്ട്. പൂട്ടുന്ന ശാഖകളില്‍ ഏറെയും ഗ്രാമീണ മേഖലയിലുള്ളവയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി ശാഖകള്‍ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്ക് മാറ്റും.
പൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ മറ്റ് ബ്രാഞ്ചുകളിലേക്ക് പുനര്‍വിന്യസിക്കും. രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക ഇല്ലാതായി. രണ്ടാംഘട്ടത്തില്‍ ഇരുന്നൂറോളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും നിര്‍ത്തി. മൂന്നാംഘട്ടമായാണ് കൂടുതല്‍ ശാഖകള്‍ പൂട്ടാനുള്ള തീരുമാനം. ഇതിനായി ഈ ശാഖകളില്‍ ഇടപാടുകള്‍ കുറച്ചിരുന്നു.
ഗ്രാമീണ മേഖലയിലെ ബാങ്കുകള്‍ പൂട്ടുന്നതിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്. തീരുമാനം തൊഴിലില്ലായ്മ കൂട്ടുമെന്നും ഗ്രാമങ്ങളില്‍ ബാങ്കിന്റെ സേവനം ഇല്ലാതാക്കുമെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എസ്ബിഐ ഡിജിറ്റല്‍ ഇടപാടുകളില്‍ 30 ശതമാനം ഓഹരി സ്വകാര്യകമ്പനിക്കാണ്. അവരുടെ ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനാണ് ബാങ്കുകള്‍ പൂട്ടുന്നതെന്ന് ബെഫി ദേശീയ പ്രസിഡന്റ് സി ജെ നന്ദകുമാര്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates