ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS ) 2025 നവംബർ 9-ന് നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇമ്പോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റ് (INI-CET) പോസ്റ്റ് ഗ്രാജുവേറ്റ് (പിജി) കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. റോൾ നമ്പർ അടിസ്ഥാനമാക്കിയുള്ള ഫലം ഔദ്യോഗിക വെബ്സൈറ്റ് aiimsexams.ac.in വഴി പരിശോധിക്കാം.
എയിംസ് (AIIMS), ജിപ്മെർ (JIPMER) പുതുച്ചേരി, നിംഹാൻസ് (NIMHANS )ബെംഗളൂരു, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ (PGIMER)ചണ്ഡീഗഡ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിൽ ബിരുദാന്തര ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനായി ഈ പരീക്ഷയുടെ സ്കോറാണ് പരിഗണിക്കുന്നത്.
ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റ് aiimsexams.ac.in സന്ദർശിക്കുക.
ഹോംപേജിലെ “Results and Announcements” വിഭാഗത്തിൽ കാണുന്ന “List of qualified candidates in INI-CET January 2026 session” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പർ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം
പി ഡി എഫിൽ ലിസ്റ്റിൽ നിങ്ങളുടെ റോൾ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates