ജില്ലാ മെറിറ്റ് അവാർഡിന് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി /ടി എച്ച് എസ് എസ് എൽ സി/ഹയർ സെക്കണ്ടറി/വി എച്ച് എസ് സി വിഭാഗങ്ങളിൽ സംസ്ഥാന സിലബസ്സില്‍ പഠിച്ച് 2024 മാർച്ചിൽ പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കാണ് അവസരം.
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്സൈറ്റായ www.deescholarship.kerala.gov.in ല്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം.
2000 രൂപയാണ് അവാര്‍ഡ് തുക. അപേക്ഷകര്‍ക്ക് IFSC ഉള്ള ഏതെങ്കിലും ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകര്‍ത്താവുമായി ചേര്‍ന്നുള്ള മൈനര്‍ അക്കൗണ്ട് ഉള്ളവര്‍ സ്വന്തം പേരില്‍ മാത്രമായുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അതിനൊപ്പം ബാങ്ക് അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, (അക്കൗണ്ട് നമ്പര്‍ ഐ എഫ് എസ് സി വ്യക്തമായിരിക്കണം) ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയ എസ് എസ് എൽ സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം അയക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 05.02.2026.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://www.dcescholarship.kerala.gov.in/nw_updhe/nw_updhe.php
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates