കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ അകാൻ അവസരം. കരാറടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും. മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
55 ശതമാനം മാർക്കിൽ കുറയാത്ത ഫിസിക്കൽ എജ്യുക്കേഷൻ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് / പി.എച്ച്.ഡി ഉള്ളവർക്ക് അപേക്ഷ നൽകാം. അത്‌ലറ്റിക്‌സ്, ബാസ്കറ്റ് ബോൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഉയർന്ന പ്രായപരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates