Free Six Month Commis Chef Skill Training for Women in Kollam  special arrangement
Career

കോമീസ് ഷെഫ് ആകാൻ ആഗ്രഹമുണ്ടോ?, സൗജന്യ തൊഴിൽ പരിശീലനത്തിന് വനിതകൾക്ക് അവസരം

സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴിൽ സാധ്യതകൾ ഉള്ള മേഖലയാണിത്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന എല്ലാവർക്കും ജോലി ലഭിക്കുന്നതിനുള്ള പിന്തുണ ഐ ഐ ഐ സി നൽകും.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് 25 വനിതകൾക്കായി സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതി സംഘടിപ്പിക്കുന്നു.

ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്ലസ് ടു വിജയിച്ച 18 മുതൽ 30 വയസുവരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഫീസ് ഐ.ആർ.ഇ.എൽ ഇന്ത്യ ലിമിറ്റഡ് സി.എസ്.ആർ ഫണ്ടിൽ നിന്ന് വഹിക്കും.

ടാറ്റ കമ്മ്യൂണിറ്റി ഇൻീഷിയേറ്റീവ് ട്രസ്റ്റ് (TCIT), ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL), ഐ.ഐ.ഐ.സി എന്നീ മൂന്ന് സ്ഥാപനങ്ങൾ സംയുക്തമായാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. പരിശീലനം പൂർത്തിയാക്കിയ ശേഷം ഹോട്ടൽ, റസ്റ്റോറന്റ്, റിസോർട്ട് മേഖലകളിൽ തുടക്കക്കാരനായ പാചക വിദഗ്ദ്ധയായി (Commis Chef) ജോലി നേടാൻ കഴിയും.

ആറുമാസത്തെ പരിശീലനത്തിൽ നാലുമാസം ഐ.ഐ.ഐ.സിയിലെ ലാബുകളിലായി പ്രായോഗിക പരിശീലനവും, രണ്ടുമാസം രാജ്യത്തെ മുൻനിര ഹോട്ടലുകളിൽ മേഖലാ പരിശീലനവും ഉൾപ്പെടുന്നു.

സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴിൽ സാധ്യതകൾ ഉള്ള മേഖലയാണിത്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന എല്ലാവർക്കും ജോലി ലഭിക്കുന്നതിനുള്ള പിന്തുണ ഐ.ഐ.ഐ.സി നൽകും. ഒഴിവുള്ള സീറ്റുകളിലേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ഐ.ആർ.ഇ.എൽ മൈനിങ് പ്രദേശത്തുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 23. കൂടുതൽ വിവരങ്ങൾക്ക്: 8078980000.

Career news: Free Six Month Commis Chef Skill Training for Women in Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യാനികള്‍ പോലും മുസ്ലീങ്ങളെ ഭയന്ന് ജീവിക്കുന്നു; നായാടി തൊട്ട് നസ്രാണികള്‍ വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം': വെള്ളാപ്പള്ളി നടേശന്‍

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

"ഒരിക്കലും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല"; വിവാദങ്ങളിൽ മൗനം വെടിഞ്ഞ് എആർ റഹ്മാൻ

വിളർച്ചയെ അകറ്റിനിർത്താം, ഇരുമ്പിന്റെ കലവറയായ പാലക്ക് ചീര ശീലമാക്കാം

അപേക്ഷിച്ചിട്ടും എആര്‍ റഹ്മാന്‍ 'വന്ദേ മാതരം' പാടിയില്ലെന്ന് അവതാരക; മറുപടി നല്‍കി ചിന്‍മയി; ലജ്ജാകരമെന്ന് മീര ചോപ്ര

SCROLL FOR NEXT