IIM Kozhikode Recruitment for 17 Posts  @IIMKozhikode
Career

IIM Kozhikode: ചീഫ് മാനേജർ മുതൽ ജൂനിയർ അക്കൗണ്ടന്റ് വരെ നിരവധി ഒഴിവുകൾ

ചീഫ് മാനേജർ, ജൂനിയർ എഞ്ചിനീയർ തുടങ്ങിയ 17 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ എം ഇ വരെ യോഗ്യതയുള്ളവർക്കാണ് അവസരം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIM Kozhikode) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ചീഫ് മാനേജർ, ജൂനിയർ എഞ്ചിനീയർ തുടങ്ങിയ 17 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ എം ഇ വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 12.

തസ്തികയും ഒഴിവുകളുടെ എണ്ണവും

  1. ചീഫ് മാനേജർ (ഇൻഫ്രാസ്ട്രക്ചർ) – 01

  2. മാനേജർ – 01

  3. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 03

  4. ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ) – 02

  5. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് – 01

  6. അസിസ്റ്റന്റ് – 05

  7. അക്കൗണ്ടന്റ് – 01

  8. ജൂനിയർ അസിസ്റ്റന്റ് – 02

  9. ജൂനിയർ അക്കൗണ്ടന്റ് – 01

ആകെ ഒഴിവുകൾ: 17

യോഗ്യത

ചീഫ് മാനേജർ: സിവിൽ എഞ്ചിനീയറിങിൽ എം.ഇ / എം.ടെക് ബിരുദം. CAD / CAM, ഓട്ടോമേറ്റഡ് പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റങ്ങൾ എന്നിവയിൽ പരിചയം. 15 വർഷത്തെ പ്രവൃത്തി പരിചയം.

മാനേജർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 12 വർഷത്തെ ഭരണപരമായ പ്രവൃത്തി പരിചയം.

അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ്:
ഏതെങ്കിലും വിഷയത്തിൽ ബിരുദം,ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം.

ജൂനിയർ എഞ്ചിനീയർ:
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമയും 8 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ഇ / ബി.ടെക് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയം)

ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്:
ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെന്റേഷൻ സയൻസ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ തുല്യ യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ 6 വർഷത്തെ പ്രവൃത്തി പരിചയം.

അക്കൗണ്ടന്റ് / ജൂനിയർ അക്കൗണ്ടന്റ്:
ബി.കോം / ഇന്റർ-സി.എ / ഇന്റർ-ഐ.സി.ഡബ്ല്യു.എ യോഗ്യത. 5-6 വർഷത്തെ പ്രവൃത്തി പരിചയം.

കൂടുതൽ വിവരങ്ങൾക്ക് https://www.iimk.ac.in/ സന്ദർശിക്കുക.

Job alert: IIM Kozhikode Invites Applications for 17 Chief Manager, Junior Engineer and Other Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫര്‍, 50 ശതമാനം വരെ വിലക്കുറവ്; സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍

കൂടുതല്‍ നേട്ടം എസ്‌ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്‌ക്കോ?; കണക്ക് പറയുന്നത്

മുട്ട സുരക്ഷിതം; കാന്‍സര്‍ സാധ്യതാ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എഫ്എസ്എസ്എഐ

ചർമത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്, വെർജിൻ കോക്കനട്ട് ഓയിൻ ഉപയോ​ഗിച്ചാൽ പലതുണ്ട് ​ഗുണം

SCROLL FOR NEXT