Kerala Police Driver Constable Recruitment 2026 Apply Before July 1. file
Career

പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവര്‍,വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പി എസ് സി പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള പൊലീസിൽ ജോലി നേടാൻ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് മികച്ച അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവര്‍,വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരളാ പി എസ് സി പുറത്തിറക്കി. അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 01.

1. വകുപ്പ് : കേരള പൊലീസ്

2. തസ്തികയുടെ പേര് : പൊലീസ് കോൺസ്റ്റബിൾ ഡ്രൈവര്‍/വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍

3. ശമ്പളം : ₹ 31,100-66,800/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ കുറിപ്പ്

5. നിയമനരീതി : നേരിട്ടുളള നിയമനം (സംസ്ഥാനതലം )

6. പ്രായപരിധി : 20-32

7. യോഗ്യതകൾ

(1) വിദ്യാഭ്യാസ യോഗ്യത : ഹയര്‍ സെക്കന്ററി (പ്ലസ് ടു) അല്ലെങ്കില്‍ തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം.

(2) സാങ്കേതിക യോഗ്യതകള്‍ : (I) ഗിയറോടുകൂടിയ മോട്ടോര്‍ സൈക്കിള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗുഡ്സ് വാഹനങ്ങള്‍ തുടങ്ങിയവ ഓടിക്കുന്നതില്‍ നിലവില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സും, ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം.

(II) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍/ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍/ഹെവി ഗുഡ്സ് വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിനുള്ള പ്രാഗല്‍ഭ്യം തെളിയിക്കേണ്ടതാണ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 01.07.2026 ബുധനാഴ്ച രാത്രി 12 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-30-26.pdf

Kerala Police Driver Constable Recruitment 2026 Apply Before July 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സുരേഷ് ഗോപിക്ക് എന്‍എസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ല, ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെ: സുകുമാരന്‍നായര്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ്

മാസ വരുമാനം നേടാന്‍ രണ്ട് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, വിശദാംശങ്ങള്‍

'അമ്മയാകണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു, എന്റെ ജീവിതത്തിലെ പുതിയഘട്ടമാണിത്'; സാമന്ത പറയുന്നു