Kerala PSC Opens Junior & Sales Assistant Posts  AI image
Career

KERALA PSC: ജൂനിയർ,സെയില്‍സ്,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നേടാം

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ,കൈത്തറി വികസന കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ സ്ഥാപങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.12.2025.

സമകാലിക മലയാളം ഡെസ്ക്

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ അസ്സിസ്റ്റന്റ്,സെയില്‍സ് അസിസ്റ്റന്റ്,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നി തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ,കൈത്തറി വികസന കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ സ്ഥാപങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.12.2025.

ജൂനിയർ അസ്സിസ്റ്റന്റ്

1. സ്ഥാപനം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : ജൂനിയർ അസ്സിസ്റ്റന്റ്

3. ശമ്പളം : ₹ 22,200 - 48,000/-

4. ഒഴിവുകളുടെ എണ്ണം : മുസ്ലീം - 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-39

7. യോഗ്യതകള്‍ : i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ii) ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് ആറു മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡി.സി.എ).

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-496-25.pdf

സെയില്‍സ് അസിസ്റ്റന്റ്

1. സ്ഥാപനം : കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : സെയില്‍സ് അസിസ്റ്റന്റ്

3. ശമ്പളം : ₹ 5,520 – 8,390/-

4. ഒഴിവുകളുടെ എണ്ണം : ലാറ്റിന്‍ കത്തോലിക്ക്/ ആംഗ്ലോ ഇന്‍ഡ്യന്‍ - 1 (ഒന്ന്)

5. നിയമന രീതി: നേരിട്ടുളള നിയമനം.

6. പ്രായം : 18-39.

7. യോഗ്യതകള്‍ : എസ്. എസ്. എല്‍. സി. വിജയിച്ചിരിക്കണം . ഒരു അംഗീകൃത ടെക്സ്റ്റൈല്‍ ഷോപ്പില്‍ നിന്നും സെയില്‍സ് മാന്‍/ സെയില്‍സ് വുമണായി ഒരു വർഷത്തെ പ്രവൃത്തി പരിചയം .

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-504-25.pdf

അസിസ്റ്റന്റ് ഗ്രേഡ് II

1. വകുപ്പ് : വിവിധ വകുപ്പുകൾ

2. ഉദ്യോഗപ്പേര് : കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II

3. ശമ്പളം : ₹ 27,900 – 63,700/-

4. ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തില്‍ (സമുദായം, ജില്ല, ഒഴിവ്)

  • എസ്.സി.സി.സി- കൊല്ലം 01 (ഒന്ന്)

  • എല്‍.സി./എ.ഐ- പത്തനംതിട്ട 01 (ഒന്ന്)

  • പട്ടിക വര്‍ഗ്ഗം ഇടുക്കി- 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : എസ്.സി.സി.സി,എല്‍.സി./എ.ഐ എസ്.ടി- 18 മുതൽ 39 വയസ്സ് വരെ.

എസ് ടി- 18 മുതൽ 41 വയസ്സ് വരെ.

7. യോഗ്യതകള്‍ : (1) പ്ലസ് ടു വിജയം അല്ലെങ്കില്‍ തത്തുല്യം (2) ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ.) കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗിലുള്ള സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ തത്തുല്യയോഗ്യതയും.

(3) മലയാളം ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റു് (കെ.ജി.റ്റി.ഇ.) അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത

(4) ഇംഗ്ലീഷ് ചുരുക്കെഴുത്തില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ.) അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത

(5) മലയാളം ചുരുക്കെഴുത്തില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ.) അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.keralapsc.gov.in/sites/default/files/2025-11/noti-530-532-25.pdf

Job alert : Kerala PSC Announces Recruitment for Junior Assistant, Sales Assistant & Confidential Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT