തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്താനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. നിയമസഭയിലെ ചോദ്യാത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജെൻ-സി എന്ന വിശേഷിപ്പിക്കുന്ന പുതുതലമുറ ഡിജിറ്റൽ ഉപകരണങ്ങൾക്ക് നടുവിലാണ് ജനിച്ച് വീഴുന്നത്. അവർക്ക് ആപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് മുന്നോട്ടു പോകാനാകില്ല. നിലവിൽ പ്രവേശന പരീക്ഷകൾ ഓൺലൈൻ ആയി മാറ്റിയിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റ് പരീക്ഷകളും ഓൺലൈൻ ആയി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ബിരുദാനന്തര ബിരുദ തലത്തിലും പാഠ്യപദ്ധതി പരിഷ്കരിക്കാൻ സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ സർവകാശാല മുൻ വി സി ഡോ.സജി ഗോപിനാഥ് അധ്യക്ഷനായ സമിതി കരട് ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന് അകത്തും പുറത്തും വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അവസരം ഒരുക്കാനായി ഇന്റേൺഷിപ്പ് പോർട്ടലുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പെയ്ഡ്, സ്റ്റൈപ്പന്റോടെയുള്ളത്, സൗജന്യ ഇന്റേൺഷിപ്പ് എന്നിങ്ങനെ മൂന്നു തലത്തിലുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമുകളാണ് നിലവിലുള്ളത്. ഇന്റേൺഷിപ്പിന് ക്രെഡിറ്റ് നൽകുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates