Kudumbashree is recruiting for the positions of Tribal Animator Co-ordinator and Tribal Animator.  file
Career

കുടുംബശ്രീയിൽ എട്ടാം ക്ലാസ് പാസായവർക്ക് തൊഴിലവസരം;  മാസത്തിൽ 20 ദിവസം ജോലി; മികച്ച ശമ്പളം

കുടുംബശ്രീയിൽ പുതിയ തൊഴിൽ അവസരങ്ങൾ. ട്രൈബൽ ആനിമേറ്റർ കോ - ഓർഡിനേറ്റർ, ട്രൈബൽ ആനിമേറ്റർ എന്നീ തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കുടുംബശ്രീയിയിൽ പുതിയ തൊഴിൽ അവസരങ്ങൾ. ട്രൈബൽ ആനിമേറ്റർ കോ - ഓർഡിനേറ്റർ, ട്രൈബൽ ആനിമേറ്റർ എന്നീ തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. അപേക്ഷകൾ തപാൽ മാർഗം ഓഗസ്റ്റ് എട്ടിന് മുൻപ് സമർപ്പിക്കണം. അപേക്ഷകൾക്ക് ഫീസ് ഇല്ല. എഴുത്തുപരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം നടത്തുക. അപേക്ഷയ്ക്കൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പും സമർപ്പിക്കണം.  'ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം-695004' എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

ട്രൈബൽ ആനിമേറ്റർ കോ - ഓർഡിനേറ്റർ

 ഈ തസ്‌തികയിലേക്ക്  അപേക്ഷിക്കാൻ ഉദ്യോഗാർത്ഥിക്ക്  ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം ആവശ്യമാണ്. 20 - 45 ആണ് പ്രായപരിധി. നിലവിൽ എസ്‌ടി ആനിമേറ്ററായി ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.
നിയമനം ലഭിക്കുന്നവർക്ക് 16,000 രൂപ ശമ്പളം ലഭിക്കും. യാത്ര ചെലവിനായി ഓരോ മാസവും  2,000 രൂപ വീതവും അനുവദിക്കും. മാസത്തിൽ 20 ദിവസമാകും ജോലി. നിലവിൽ ഒരു ഒഴിവ് മാത്രമാണ് ഉള്ളത്.

ട്രൈബൽ ആനിമേറ്റർ

എട്ടാം ക്ലാസ് പാസായവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.18 - 40 വയസ്സ് വരെയാണ് പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 12,000 രൂപ ശമ്പളമായി ലഭിക്കും. മാസത്തിൽ 20 ദിവസമാകും ജോലി. ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല.

Job news: Kudumbashree is recruiting for the positions of Tribal Animator Co-ordinator and Tribal Animator.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT