NFSU Invites Applications for Scientific, Technical and Non-Academic Posts Special arrangement
Career

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 18

ഫോറൻസിക് സയൻസ്, എഞ്ചിനീയറിങ്, അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ് എന്നീ മേഖലകളിൽ കോഴ്സുകൾ പൂർത്തിയാക്കിവർക്കാണ് അവസരം. ആകെ 57 ഒഴിവുകളാണ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (NFSU) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സയന്റിഫിക്/ടെക്നിക്കൽ, നോൺ-അക്കാദമിക് തസ്തികകളിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി.

ഫോറൻസിക് സയൻസ്, എഞ്ചിനീയറിങ്, അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ് എന്നീ മേഖലകളിൽ കോഴ്സുകൾ പൂർത്തിയാക്കിവർക്കാണ് അവസരം. ആകെ 57 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 18 ജനുവരി 2026.

സയന്റിഫിക് & ടെക്നിക്കൽ തസ്തികകൾ (ആകെ: 30)

  1. സീനിയർ സയന്റിഫിക് ഓഫീസർ (ഫോറൻസിക് സൈക്കോളജി / ഹാപ്പിനസ്) – 02

  2. ജൂനിയർ സയന്റിഫിക് ഓഫീസർ (ഹാപ്പിനസ് / മൾട്ടിമീഡിയ / ഡി.എൻ.എ) – 03

  3. സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (മൾട്ടിമീഡിയ ഫോറൻസിക്‌സ്) – 01

  4. ലബോറട്ടറി അസിസ്റ്റന്റ് – 24

നോൺ-അക്കാദമിക് തസ്തികകൾ (ആകെ: 27)

  1. ഡെപ്യൂട്ടി രജിസ്ട്രാർ – 03

  2. അസിസ്റ്റന്റ് രജിസ്ട്രാർ – 09

  3. ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ) – 01

  4. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ / ഇലക്ട്രിക്കൽ) – 05

  5. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് – 05

  6. അസിസ്റ്റന്റ് ലൈബ്രേറിയൻ – 01

  7. ലൈബ്രറി അസിസ്റ്റന്റ് – 03

വിദ്യാഭ്യാസ യോഗ്യത

സീനിയർ സയന്റിഫിക് ഓഫീസർ:
ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി നേടിയതോടൊപ്പം 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സൈക്കോളജി / ക്രിമിനോളജി വിഷയങ്ങളിൽ മാസ്റ്റർ ബിരുദത്തിനൊപ്പം 5 വർഷത്തെ പ്രവൃത്തി പരിചയം.

ജൂനിയർ സയന്റിഫിക് ഓഫീസർ:
സൈക്കോളജി / ക്രിമിനോളജി / കമ്പ്യൂട്ടർ സയൻസ് / ഫോറൻസിക് സയൻസ് / ബയോടെക്നോളജി തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട ശാഖയിൽ ബി.ഇ / ബി.ടെക് ബിരുദം നേടിയതോടൊപ്പം 3 വർഷത്തെ പ്രവൃത്തി പരിചയം.

ലബോറട്ടറി അസിസ്റ്റന്റ്:
ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, മൈക്രോബയോളജി, ബയോടെക്നോളജി, കെമിസ്ട്രി, ഫോറൻസിക് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദം.

ഡെപ്യൂട്ടി / അസിസ്റ്റന്റ് രജിസ്ട്രാർ:
കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം. അഡ്മിനിസ്ട്രേഷൻ/അക്കാദമിക്സിൽ പരിചയം (ഡെപ്യൂട്ടിക്ക് 9 വർഷം, അസിസ്റ്റന്റിന് 3 വർഷം).

അസിസ്റ്റന്റ് എഞ്ചിനീയർ:
സിവിൽ / ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദം.

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്:
സ്റ്റാറ്റിസ്റ്റിക്സ് മുഖ്യ വിഷയമായുള്ള ബിരുദം.

ലൈബ്രറി അസിസ്റ്റന്റ്:
ലൈബ്രറി & ഇൻഫർമേഷൻ സയൻസ് വിഷയത്തിൽ ബിരുദം, കൂടാതെ ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കുകളുടെ ടൈപ്പിങ് വേഗത.

കൂടുതൽ വിവരങ്ങൾക്ക് https://nfsu.ac.in/Regular_Recruitment സന്ദർശിക്കുക.

Job alert: NFSU Invites Applications for Scientific, Technical and Non-Academic Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കേരളാ ഹൈക്കോടതിയിൽ ഒഴിവുകൾ; എട്ടാം ക്ലാസുകാർക്കും അപേക്ഷിക്കാം

യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹന്‍ലാല്‍; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പഠിപ്പിച്ച ആത്മസുഹൃത്തെന്ന് പ്രിയദര്‍ശന്‍

മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം!

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

SCROLL FOR NEXT