Do you have a degree? If so, you can get a PG Diploma in Law and apply now for four courses at the National University of Advanced Legal Studies (NUALS)  NUALS
Career

ബിരുദമുണ്ടോ?എങ്കിൽ, നിയമത്തിൽ പിജി ഡിപ്ലോമ നേടാം, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിൽ നാല് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ഓരോ പ്രോഗ്രാമിലും പരമാവധി 50 സീറ്റുകളാണുള്ളത്. ഓരോ കോഴ്സും ആരംഭിക്കാൻ കുറഞ്ഞത് 20 വിദ്യാർത്ഥികളെങ്കിലും ഉണ്ടാകണം.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിൽ (NUALS) നിയമത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. നാല് കോഴ്സുകളിലെ പിജി ഡിപ്ലോമയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ സൈബർ ലോ (PGDCL), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ബാങ്കിങ് ലോ (PGDBL) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ഇൻഷുറൻസ് ലോ (PGDIL), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ എജ്യൂക്കേഷൻ ലോ ആൻഡ് മാനേജ്മെ​ന്റ് (PGDELM) എന്നീ നാല് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യത

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ സൈബർ ലോ (PGDCL), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ബാങ്കിങ് ലോ (PGDBL) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ഇൻഷുറൻസ് ലോ (PGDIL), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ എജ്യൂക്കേഷൻ ലോ ആൻഡ് മാനേജ്മെ​ന്റ് (PGDELM) എന്നിവയിലേതിലെങ്കിലും പ്രവേശനം നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത നിയമബിരുദമോ മറ്റേതെങ്കിലും വിഷയത്തിലുള്ള ബിരുദമോ ആണ്.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് അംഗീകരിച്ച ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നിയമബിരുദമുള്ളവർക്ക് പ്രവേശനത്തിന് മുൻഗണന നൽകും.

ഓരോ പ്രോഗ്രാമിലും പരമാവധി 50 സീറ്റുകളാണുള്ളത്. ഓരോ കോഴ്സും ആരംഭിക്കാൻ കുറഞ്ഞത് 20 വിദ്യാർത്ഥികളെങ്കിലും ഉണ്ടാകണം.

അപേക്ഷിക്കേണ്ട വിധം

നിർദ്ദിഷ്ട അപേക്ഷ ഫോമിൽ വേണം അപേക്ഷിക്കേണ്ടത്. ഇതിനായി വിജ്ഞാപനവും അപേക്ഷാ ഫോമും https://www.nuals.ac.in/ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ (പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം.

അപേക്ഷിക്കുമ്പോൾ രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത് 500 രൂപയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 250 രൂപയാണ് ഫീസ്. ഈ തുക "The Registrar, The National University of Advanced Legal Studies" എന്ന പേരിൽ എറണാകുളത്തെ ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിൽ മാറാവുന്ന തരത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് അപേക്ഷയ്ക്ക് ഒപ്പം നൽകണം.

ഫീസ് ഘടന

ട്യൂഷൻ ഫീസ് -25,000 രൂപ

അഡ്മിഷൻ ഫീസ്-500 രൂപ

ലൈബ്രറി ഫീസ്-2,000 രൂപ

കരുതൽ നിക്ഷേപം-2,500 രൂപ (ഈ തുക തിരികെ നൽകുന്നതാണ്)

ഇങ്ങനെ മൊത്തം 30,000 രൂപയാണ് ഫീസായി ഒടുക്കേണ്ടത്.

ഒക്ടോബർ 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

വിശദവിവരങ്ങൾക്ക് : www.nuals.ac.in

Education News: Applications are invited for Post Graduate Diploma courses in Law at the National University of Advanced Legal Studies (NUALS). Applications are invited for PG Diploma in four courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT