Vacancies for the posts of Web Developer cum Graphic Designer and Student Counselor at Sanskrit University Akshay Sebastian
Career

സംസ്കൃത സർവ്വകലാശാല: വെബ് ഡെവലപർ കം ഗ്രാഫിക് ഡിസൈനർ, സ്റ്റുഡന്റ്സ് കൗൺസിലർ ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ വിഭാഗത്തിൽ വെബ്ഡെവലപർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ വിഭാഗത്തിൽ വെബ്ഡെവലപർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് തസ്തികകളിലേക്കുമുള്ള ഇന്റർവ്യൂ ആഗസ്റ്റ് ഏഴിന് നടക്കും. സർവ്വകലാശാല ആസ്ഥാനത്ത് വെച്ചാണ് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നത്.

വെബ് ഡെവലപ്പർ കം ഗ്രാഫിക് ഡിസൈനർ


ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ വിഭാഗത്തിൽ വെബ്ഡെവലപർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യതകൾ 1. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയിൽ ബി.ടെക്. അല്ലെങ്കിൽ എം.സി.എ.

2. സേർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, വെബ്സൈറ്റ് & ഡാറ്റ മാനേജ്മെന്റ് ആൻഡ് അനാലിസിസ് പിഎച്ച്പി കോഡിംഗ്, സി.എച്ച്.എസ്. എച്ച്.ടി.എം.എൽ. ജാവ സ്ക്രിപ്റ്റ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ജോലി പരിചയം.

3. അഡോബ് ഫോട്ടോഷോപ്പ് /അഡോബ് ഇൻഡിസൈൻ /അഡോബ് ഇല്ലസ്ട്രേറ്റർ സോഫ്റ്റ് വെയറുകളിലും വെബ്സൈറ്റ് ഡിസൈനിംഗിലും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളിലുള്ള പ്രാവീണ്യം.

4. പരസ്യ /ബ്രാൻഡിംഗ് /ഡിജിറ്റൽ മാർക്കറ്റിംഗ് എജൻസിയിൽ ഗ്രാഫിക് ഡിസൈനറായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

5. ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാനേജ്മെന്റ് എന്നിവയിലുള്ള അറിവും പ്രവൃത്തിപരിചയവും അഭിലഷണീയം.
പ്രായപരിധി : 35 വയസ്സിൽ താഴെ. ശമ്പളം : പ്രതിമാസം 30,000/-രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് 1.30ന് ആണ് ഇന്റർവ്യൂ നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in  സന്ദർശിക്കുക.

സ്റ്റുഡന്റ്സ് കൗൺസിലർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ്സ് കൗൺസിലർ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നേടിയവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 25000/-. പ്രായപരിധിഃ സർക്കാർ നിയമപ്രകാരം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണ നിർവ്വഹണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു. ആഗസ്റ്റ് 7ന് രാവിലെ 11മണിക്കാണ് ഇന്റർവ്യൂ നടത്തുന്നത്.

Job news: Vacancies for the posts of Web Developer cum Graphic Designer and Student Counselor at Sanskrit University

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT