Sultan Qaboos University, CUSAT Sign MoU for Academic Collaboration  special arrangement
Career

ഒമാൻ സർവകലാശാലയും കുസാറ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവരുടെ കൈമാറ്റം, സംയുക്ത ഗവേഷണ പദ്ധതികൾ, പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ ഗവേഷണ മേൽനോട്ടം, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിൽ സഹകരണം തുടങ്ങിയവ ഈ കരാർ ഉറപ്പുവരുത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒമാനിലെ സുൽത്താൻ ഖബൂസ് സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അക്കാദമിക്-ഗവേഷണ സഹകരണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സുൽത്താൻ ഖബൂസ് സർവകലാശാല വൈസ് ചാൻസലർ ഹിസ് ഹൈനെസ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സൈദ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ.യു. എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവരുടെ കൈമാറ്റം, സംയുക്ത ഗവേഷണ പദ്ധതികൾ, പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ ഗവേഷണ മേൽനോട്ടം, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിൽ സഹകരണം തുടങ്ങിയവ ഈ കരാർ ഉറപ്പുവരുത്തുന്നു.

അക്കാദമിക- ഗവേഷണ കൈമാറ്റം, വിദ്യാർത്ഥി-ഗവേഷക സന്ദർശനങ്ങൾ എന്നിവയും കരാറിന്റെ ഭാഗമാണ്. ഈ സഹകരണം ഇരുസർവകലാശാലകൾക്കും കൂടുതൽ അക്കാദമിക് അവസരങ്ങൾ ഒരുക്കുകയും ഗവേഷണബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

Education news: Oman’s Sultan Qaboos University and CUSAT Partner to Boost Academic and Research Collaboration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

ഹ്യുണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ്, ടാറ്റ സിയറ...; നവംബറിനെ ആവേശത്തിലാക്കാന്‍ വരുന്നു മൂന്ന് പുതിയ കാറുകള്‍, വിശദാംശങ്ങള്‍

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

SCROLL FOR NEXT