UPSC to Recruit for 243 Vacancies file
Career

യു പി എസ് സി; 243 ഒഴിവുകളിൽ നിയമനം നടത്തുന്നു

അഭിഭാഷകൻ, നിയമ ഉപദേഷ്ടാവ്, ലക്ചറർ, മെഡിക്കൽ ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ എന്നി തസ്തികയിലാണ് നിയമനം നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ ഗസറ്റഡ് തസ്തികകളിൽ നിയമനം നടത്തുന്നു. 243 ഒഴിവുകൾ ആണ് ഉള്ളത്. അഭിഭാഷകൻ, നിയമ ഉപദേഷ്ടാവ്, ലക്ചറർ, മെഡിക്കൽ ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ എന്നി തസ്തികയിലാണ് നിയമനം നടത്തുന്നത്.

വിദ്യാഭ്യാസ യോഗ്യത

  • നിയമ തസ്തികകൾക്ക് (അഡ്വക്കേറ്റ് & അഡ്വൈസർ തസ്തികകൾ): അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയിരിക്കണം.

  • ലക്ചറർ (ഉറുദു): ഉറുദുവിൽ ബിരുദാനന്തര ബിരുദവും ബി.എഡും ആവശ്യമാണ്.

  • മെഡിക്കൽ ഓഫീസർ: 2019 ലെ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ടിന്റെ ആറാം അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അംഗീകൃത എംബിബിഎസ് ബിരുദ യോഗ്യത.

  • അക്കൗണ്ട്സ് ഓഫീസർ: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം.

  • അസിസ്റ്റന്റ് ഡയറക്ടർ: സോഷ്യൽ വർക്ക്, സോഷ്യോളജി, ഇക്കണോമിക്സ്, ആന്ത്രോപോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, അല്ലെങ്കിൽ മാത്തമാറ്റിക്സ് (സ്റ്റാറ്റിസ്റ്റിക്സിനൊപ്പം) എന്നിവയിൽ ബിരുദാനന്തര ബിരുദം.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 02. നേരിട്ട് അപേക്ഷസമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 03. ഏക്സ്‌പീരിയൻസ്,ഉയർന്ന പ്രായ പരിധി,തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ അറിയാൻ സന്ദർശിക്കുക https://upsc.gov.in/

Job news: UPSC Recruitment 2025 – Apply Online for 243 Posts, Eligibility & Salary Details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

SCROLL FOR NEXT