Prophetic AI 
Gadgets

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്യന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ എഐയ്ക്ക് കഴിയുമോ? അത്ഭുതപ്പെടേണ്ട, കഴിയും. മനുഷ്യന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ വെയറബിള്‍ ഡിവൈസുകള്‍ക്ക് കഴിയുമെന്ന അവകാശവാദമായി എത്തിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പായ Prophetic AI. മനുഷ്യന്‍ സ്വപ്നം കാണുന്ന രീതിതന്നെ മാറ്റാന്‍ കഴിവുള്ളതാണ് ഇവയെന്നാണ് കമ്പനിയുടെ വാദം. ഇതിനായി Dual, Phase എന്നിങ്ങനെ രണ്ട് വെയറബിള്‍ ഉപകരണങ്ങളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

തലയില്‍ ധരിക്കുന്ന ബാന്‍ഡിന്റെ രൂപത്തിലുള്ളതാണ് ഡിവൈസുകള്‍. അതില്‍ ഒരു വയറും ഘടിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ അനുസരിച്ച് കാഴ്ചയില്‍ രണ്ട് ഉപകരണങ്ങളും സമാനമാണ്. സ്വപ്നം കാണുകയാണെന്ന തിരിച്ചറിവോടെ കാണുന്ന ലൂസിഡ് സ്വപ്നങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ഈ ഡിവൈസുകള്‍ക്ക് കഴിയും എന്നാണ് കമ്പനി പറയുന്നത്.

സുരക്ഷിതമായ അള്‍ട്രാസോണിക് ഊര്‍ജ്ജം നെറ്റിയിലൂടെ പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്സിലേക്ക് അയച്ച് ഫ്രണ്ടോപാരിയല്‍ നെറ്റ്വര്‍ക്ക് സജീവമാക്കുമെന്ന് കമ്പനി പറയുന്നു. ഈ നെറ്റ്വര്‍ക്ക് സാധാരണയായി സ്വപ്നം കാണുന്ന സമയത്ത് നിഷ്‌ക്രിയമായിരിക്കും. ഈ നെറ്റ്വര്‍ക്കിനെ ഉത്തേജിപ്പിക്കുന്നതിലൂടെ സ്വപ്നങ്ങളെ കൂടുതല്‍ ലൂസിഡ് അവസ്ഥയിലേക്ക് നയിക്കാന്‍ ഉപകരണം സഹായിക്കുമെന്ന് Prophetic അവകാശപ്പെടുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോഎന്‍സെഫലോഗ്രാം അഥവാ EEG സെന്‍സറുകളും ഉപകരണം സംയോജിപ്പിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ ന്റെ ന്യൂറാലിങ്കും അവരുടെ ബ്രെയിന്‍ ഇംപ്ലാന്റ് ചിപ്പുകളില്‍ EEG സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്.

Prophetic Dual ഉപകരണത്തിന്റെ വില 449 ഡോളര്‍ (ഏകദേശം 43,200 രൂപ) എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷാവസാനം ഇതിന്റെ ഷിപ്പിങ് ആരംഭിക്കും, അതേസമയം Prophetic Phase ന്റെ വില 1,299 ഡോളര്‍ (ഏകദേശം 1,22,000 രൂപ) ആയിരിക്കും, ഇത് 2027 ന്റെ പകുതിയോടെ ഷിപ്പിങ് ആരംഭിക്കും എന്നാണ് കമ്പനി പറയുന്നത്.

AI startup Prophetic makes wearable gadget that lets you control your dreams apparently

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT