വണ്‍പ്ലസ് നോര്‍ഡ് 6 source: OnePlus
Gadgets

സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍; അറിയാം 45,000 രൂപയില്‍ താഴെയുള്ള മൂന്ന് ഫോണുകള്‍, വിശദാംശങ്ങള്‍

45,000 രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന മികച്ച സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ഫോണുകള്‍ പരിചയപ്പെടാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിങ്ങള്‍ക്ക് 50,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ? 45,000 രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന മികച്ച സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ഫോണുകള്‍ പരിചയപ്പെടാം.

റെഡ്മി നോട്ട് 17 പ്രോ

ക്വാല്‍കോമിന്റെ ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 6എസ് ജെന്‍4 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്. വില 45,000 രൂപയില്‍ താഴെയാണ്.67w ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 9000എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്‌സലിന്റെ പ്രധാന കാമറയും 8 മെഗാപിക്‌സലിന്റെ അള്‍ട്രാവൈഡ് കാമറയുമുള്ള ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റ് ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 36,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

വണ്‍പ്ലസ് നോര്‍ഡ് 6

ഇതൊരു മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ക്വാല്‍കോമിന്റെ ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍4 ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്. 9000 എംഎഎച്ച് ബാറ്ററിയും 80w വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇതിലുണ്ട്. 50 മെഗാപിക്‌സലിന്റെ പ്രധാന കാമറയടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റവും 32 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയും ഇതില്‍ നല്‍കിയിരിക്കുന്നു. 44,999 മുതലാണ് വില ആരംഭിക്കുന്നത്.

വിവോ ടി5 പ്രോ

വിവോയുടെ ടി5 മിഡ്- റേഞ്ച് നിരയിലെ ഉയര്‍ന്ന മോഡലാണിത്. ക്വാല്‍കോമിന്റെ ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍4 ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഇതില്‍ ലഭ്യമാണ്. 9,020എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 36,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Best Smartphones Under Rs. 45,000 with Snapdragon Processor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പന; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

എഐ ഇന്‍വെസ്റ്റിഗേഷന്‍, സെല്‍ഫ് പട്രോളിങ്; ദുബൈ പൊലീസ് അടിമുടിമാറും

കിഫ്ബി കടമെടുപ്പ് പ്രതിസന്ധിയാകും, ആശങ്ക അറിയിച്ചുകൊണ്ട് മുൻ ധനമന്ത്രി ബാലഗോപാലിന്റെ കുറിപ്പ്

കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

പത്തുവര്‍ഷം കൊണ്ട് കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ് അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍