Moto G37 file: motorola
Gadgets

13,999 രൂപ മുതല്‍ വില; രണ്ട് ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള, വിശദാംശങ്ങള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ച് രണ്ടു ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ച് രണ്ടു ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി37 പവര്‍, മോട്ടോ ജി37 എന്നി പേരുകളിലാണ് പുതിയ ഫോണുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഫൈവ് ജി കണക്റ്റിവിറ്റി, Android 16, 120Hz ഡിസ്പ്ലേ, എഐ സോഫ്റ്റ്വെയര്‍ ടൂളുകള്‍ എന്നിവ ഈ പുതിയ ഫോണുകളില്‍ ലഭ്യമാണ്.

കൂടുതല്‍ മികച്ച ബാറ്ററി ലൈഫിനാണ് മോട്ടോ ജി37 പവര്‍ പ്രാധാന്യം നല്‍കുന്നത്. അതേസമയം കുറഞ്ഞ സ്റ്റോറേജും ബാറ്ററി ശേഷിയുമുള്ള ജി37, കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഒരു മോഡലാണ്. വിവിധ കളര്‍ വേരിയന്റുകളില്‍ ലഭിക്കുന്ന ഈ രണ്ട് ഫോണുകളും ഈ മാസം 25 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും.

ഡിസ്പ്ലേ: മോട്ടോ ജി37 പവറില്‍ 6.7 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണുള്ളത്. ഇതില്‍ 120Hz റീഫ്രഷ് റേറ്റ്, 1050 nits പീക്ക് ബ്രൈറ്റ്നസ്സ്, Gorilla Glass 7i സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

MediaTek Dimensity 6400 ചിപ്സെറ്റ് കരുത്തു പകരുന്ന ഈ ഫോണില്‍ 8GB വരെയുള്ള LPDDR4X RAM, 128GB UFS 2.2 സ്റ്റോറേജ് എന്നിവയുണ്ട്. MicroSD കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വര്‍ദ്ധിപ്പിക്കാനും സാധിക്കും.

Hello UI ഉള്ള Android 16ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇതിന് Android 17 അപ്ഡേറ്റും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

കാമറ: 50MP Quad Pixel പിന്‍ കാമറയും 8MP മുന്‍ കാമറയുമാണ് ഫോണിലുള്ളത്. Magic Eraser, Photo Unblur തുടങ്ങിയ എഐ ഫോട്ടോ എഡിറ്റിംഗ് ടൂളുകളും ഇതിലുണ്ട്.

ബാറ്ററി: 33W വയേര്‍ഡ് ചാര്‍ജിംഗും 6W റിവേഴ്‌സ് ചാര്‍ജിംഗും പിന്തുണയ്ക്കുന്ന 7,000mAh വലിയ ബാറ്ററിയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. അതേസമയം, ജി37ലേക്ക് വരുമ്പോള്‍, ഇതിലും അതേ 6.7 ഇഞ്ച് 120Hz ഡിസ്പ്ലേയും Dimensity 6400 പ്രൊസസ്സറുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് 4GB RAM, 64GB സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുക, ഒപ്പം ഇതിന്റെ ബാറ്ററി ശേഷിയും കുറവായിരിക്കും. മോട്ടോ ജി37 പവറിന്റെ വില 15,999 രൂപ മുതല്‍ 18,999 രൂപ വരെയാണ്. മോട്ടോ ജി37ന് 13,999 രൂപയാണ് വില.

Moto G37 Power and G37 launched in India: Check price and specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ചരിത്രം തിരുത്തിയ 10 വര്‍ഷങ്ങള്‍; പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി പരിശീലക സ്ഥാനം ഒഴിയുന്നു

'മൗനി റോയ്‌യും ദിഷ പഠാനിയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം, 100 കോടി ജീവനാംശം'; പ്രതികരിച്ച് മുന്‍ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍

ഫാഷൻ, ടെക്സ്റ്റൈൽ മേഖലയിൽ ജോലി; കുറഞ്ഞ ചെലവിൽ ഹാൻഡ്‌ലൂം ഡിപ്ലോമ പഠിക്കാം,കോഴ്സ് കണ്ണൂരിൽ

'അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് നന്നായി ചെയ്യും; മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല'

SCROLL FOR NEXT