Motorola Edge 70 Pro launched in India source: Motorola
Gadgets

മോട്ടോറോള എഡ്ജ് 70 പ്രോ+ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 70 പ്രോ പ്ലസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 70 പ്രോ പ്ലസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഏപ്രിലില്‍ ഇന്ത്യയില്‍ 38,999 രൂപ പ്രാരംഭ വിലയില്‍ പുറത്തിറങ്ങിയ സ്റ്റാന്‍ഡേര്‍ഡ് എഡ്ജ് 70 പ്രോ മോഡലിന് മുകളിലായിരിക്കും ഈ ഫോണിന്റെ സ്ഥാനം. കമ്പനി ഇതുവരെ ഈ ഫോണിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ മോട്ടോറോള തങ്ങളുടെ ആദ്യത്തെ 'പ്രോ+' ബ്രാന്‍ഡഡ് എഡ്ജ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഡിസ്പ്ലേ: 144Hz റിഫ്രഷ് റേറ്റും 5,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് 1.5K ക്വാഡ്-കര്‍വ്ഡ് എക്‌സ്ട്രീം LTPO അമലോഡ് (Extreme LTPO AMOLED) ഡിസ്പ്ലേയാണ് മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസില്‍ ഉള്ളത്.

പ്രോസസ്സറും സ്റ്റോറേജും: മീഡിയടെക് ഡൈമന്‍സിറ്റി 8500 എക്‌സ്ട്രീം (MediaTek Dimensity 8500 Extreme) ചിപ്സെറ്റിനൊപ്പം 16GB റാമും 512GB വരെയുള്ള UFS 4.1 സ്റ്റോറേജും ഈ ഫോണില്‍ ഉണ്ടായേക്കാം.

കാമറ: 50MP സോണി LYT-710 പ്രൈമറി സെന്‍സര്‍, 50MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 3.5x ഒപ്റ്റിക്കല്‍ സൂം പിന്തുണയുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. മുന്‍ഭാഗത്ത് 50MP സെല്‍ഫി കാമറയും ഉണ്ടായേക്കും.

ബാറ്ററിയും ചാര്‍ജിങ്ങും: 90W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുള്ള 6,500mAh ബാറ്ററിയാണ് ഈ ഹാന്‍ഡ്സെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഡ്-റേഞ്ച് വിഭാഗത്തില്‍ 40,000 രൂപയ്ക്കും 55,000 രൂപയ്ക്കും ഇടയിലായിരിക്കും മോട്ടോറോള എഡ്ജ് 70 പ്രോ+ ന്റെ വിലയെന്ന് പറയപ്പെടുന്നു.

Motorola Edge 70 Pro+ may launch in India soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ഏതെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ഇത്രയധികം ആളുകള്‍ വന്നിട്ടുണ്ടോ?, കീഴ്‌വഴക്കങ്ങള്‍ മാറേണ്ടതല്ലേ?; പ്രോട്ടോകോള്‍ ലംഘനത്തില്‍ വിശദീകരണം

അന്ന് തുണയായ 'മകൻ' മുഖ്യമന്ത്രി, കാണാനെത്തി അമ്മാളു അമ്മ, വാരിപ്പുണര്‍ന്ന് സതീശൻ - വീഡിയോ

തൃഷയെ അവഗണിച്ച് സൂര്യ? കറുപ്പ് വിജയാഹ്ലാദ കുറിപ്പില്‍ നടിയുടെ പേരില്ല!; ചൂടുപിടിച്ച് ചര്‍ച്ച

ഇനി എല്ലാവരും സ്റ്റാറ്റസ് കാണണ്ട, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

SCROLL FOR NEXT