Oppo Find X9 Ultra source: oppo
Gadgets

കരുത്തുറ്റ ബാറ്ററി, മികച്ച ദൃശ്യാനുഭവം; ഓപ്പോയുടെ രണ്ടു ഫോണുകള്‍ വിപണിയില്‍, ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

Edited By : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫൈന്‍ഡ് എക്‌സ്9 അള്‍ട്രാ, ഫൈന്‍ഡ് എക്‌സ്9എസ് എന്നി മോഡലുകളാണ് വിപണിയില്‍ എത്തിയത്. കാമറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള മോഡലുകളാണിവ. കരുത്തുറ്റ ബാറ്ററി, എഐ ഫീച്ചറുകള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

ഫൈന്‍ഡ് എക്‌സ്9 അള്‍ട്രാ:

ഡിസ്പ്ലേ: 6.82 ഇഞ്ച് QHD+ ProXDR AMOLED ഡിസ്പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 3,600 nits പീക്ക് ബ്രൈറ്റ്‌നസ്.

പ്രൊസസ്സര്‍: ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് (Qualcomm Snapdragon 8 Elite Gen 5) ആണ് ഇതിന് കരുത്തുപകരുന്നത്.

സ്റ്റോറേജ്: 12ജിബി റാമും 512ജിബി സ്റ്റോറേജും

ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 16 (ColorOS 16)

ബാറ്ററി: 7,050mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി (100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്, 50W വയര്‍ലെസ് ചാര്‍ജിങ് പിന്തുണ).

കാമറ: 200MP സോണി LYT-901 പ്രൈമറി സെന്‍സര്‍, 3x ഒപ്റ്റിക്കല്‍ സൂമുള്ള 200എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 10x ഒപ്റ്റിക്കല്‍ സൂമുള്ള മറ്റൊരു 50എംപി പെരിസ്‌കോപ്പ് കാമറ, 50എംപി അള്‍ട്രാ വൈഡ് സെന്‍സര്‍. കൂടാതെ ഹാസല്‍ബ്ലാഡ് ഇമേജിംഗ് മോഡുകള്‍, എല്ലാ കാമറകളിലും ഡോള്‍ബി വിഷന്‍ 4K റെക്കോര്‍ഡിംഗ്, 8K വീഡിയോ പിന്തുണ, O-Log2 കളര്‍ സയന്‍സ് ടൂളുകള്‍ എന്നിവയുമുണ്ട്.

ഫൈന്‍ഡ് എക്‌സ്9എസ്:

ഡിസ്പ്ലേ: 6.59 ഇഞ്ച് ProXDR AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,600 nits പീക്ക് ബ്രൈറ്റ്‌നസ്.

പ്രൊസസ്സര്‍: മീഡിയടെക് ഡൈമന്‍സിറ്റി 9500s.

സ്റ്റോറേജ്: LPDDR5X RAM, UFS 4.1 സ്റ്റോറേജ്.

ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ്.

ബാറ്ററി: 7,025mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി (80W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ).

കാമറ: ട്രിപ്പിള്‍ 50MP ഹാസല്‍ബ്ലാഡ്-ട്യൂണ്‍ഡ് കാമറ സെറ്റപ്പ് (സോണി LYT-700 മെയിന്‍ സെന്‍സര്‍, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, അള്‍ട്രാ വൈഡ് കാമറ). മുന്‍പിലെയും പുറകിലെയും കാമറകളില്‍ നിന്ന് ഡോള്‍ബി വിഷന്‍ വീഡിയോ റെക്കോര്‍ഡിങ്, എഐ ഇമേജിങ് ടൂളുകള്‍, 4K 60fps വീഡിയോ റെക്കോര്‍ഡിങ് എന്നിവ സാധ്യമാണ്.

ഫൈന്‍ഡ് എക്‌സ്9എസിന് 79,999 രൂപ മുതലാണ് വില. ഫൈന്‍ഡ് എക്‌സ്9 അള്‍ട്രായ്ക്ക് 1,69,999 രൂപയാണ് വില വരിക. ലോഞ്ചിന്റെ ഭാഗമായി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Oppo Find X9 Ultra and Find X9s launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരന് ചിരിച്ച് കൈകൊടുത്ത് പിണറായി; പേരിലെ 'മേനോൻ' ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരം വിജയ് നിലനിർത്തി, ധനകാര്യം മേരി വിൽസന്, പുതുതായി എഐ മന്ത്രാലയവും

'മധുവിധു', 'ഭീഷ്മർ'; ഈ വാരാന്ത്യം പൊട്ടിച്ചിരിയുടെ മേളം, ഒടിടി റിലീസുകൾ

പാകിസ്ഥാനെ ബംഗ്ലാദേശ് വീഴ്ത്തി; തിരിച്ചടി ഇന്ത്യക്കും! ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ താഴേക്ക്

പല തരം ചായ പരിചയപ്പെടാം

SCROLL FOR NEXT