realme 16 
Gadgets

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി, റിയല്‍മി 16 പ്രോ 5ജി , റിയല്‍മി 16 പ്രോ പ്ലസ് 5ജി എന്നീ ഫോണുകള്‍ ചൊവ്വാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ രണ്ട് എക്‌സ്‌ക്ലൂസീവ് കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ മൂന്ന് നിറങ്ങളിലാണ് ഇവ വിപണിയിലെത്തുക. 200 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 7,000എംഎഎച്ച് ടൈറ്റന്‍ ബാറ്ററിയുമാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകതകള്‍.

റിയല്‍മി 16 പ്രോ 5ജിയില്‍ 6.78 ഇഞ്ച് ഡിസ്‌പ്ലേയാണെങ്കില്‍, പ്രോ പ്ലസ് മോഡലില്‍ 6.8 ഇഞ്ച് അമോലെഡ് സ്‌ക്രീനാണുള്ളത്. റിയല്‍മി 16 പ്രോ 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള ബേസ് വേരിയന്റിന് 31,999 രൂപയാണ് ഇന്ത്യയിലെ വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഉള്ള ഉയര്‍ന്ന വേരിയന്റിന് 33,999 രൂപയാണ് വില.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് മോഡലിന് 36,999 രൂപയാണ് വില. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ കമ്പനി 3,000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. റിയല്‍മി 16 പ്രോ പ്ലസ് 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില.

8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 41,999 രൂപയുമാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 44,999 രൂപയാണ് വില. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 4,000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് കമ്പനി നല്‍കുന്നുണ്ട്.

രണ്ട് സ്മാര്‍ട്‌ഫോണ്‍ മോഡലുകളും ജനുവരി 9 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെയും റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. റിയല്‍മി 16 പ്രോ 5ജി മാസ്റ്റര്‍ ഗോള്‍ഡ്, പെബിള്‍ ഗ്രേ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഓര്‍ക്കിഡ് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ വില്‍പനയ്‌ക്കെത്തും. റിയല്‍മി 16 പ്രോ പ്ലസ് 5ജി മാസ്റ്റര്‍ ഗോള്‍ഡ്, മാസ്റ്റര്‍ ഗ്രേ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് കാമലിയ പിങ്ക് എന്നീ നിറങ്ങളില്‍ ലഭിക്കും.

Realme has officially launched the 16 Pro 5G series in India, featuring a 200MP primary camera, a massive 7,000mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി

'സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചു'; തിരുവനന്തപുരത്ത് 3 ബിജെപി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി, വിട്ടയച്ചത് 12 മണിക്കൂറിന് ശേഷം

'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഉദയ് , ആധാറിന് ഇനി പുതിയ ചിഹ്നം; രൂപകല്‍പന ചെയ്തത് മലയാളി

SCROLL FOR NEXT