Redmi A7 and Redmi A7 Pro launched  source: Redmi A7
Gadgets

10,499 രൂപ മുതല്‍, വീണ്ടും ബജറ്റ് ഫോണുമായി റെഡ്മി; എ7 സീരീസ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര വിപുലീകരിച്ച് എ7 സീരീസ് പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര വിപുലീകരിച്ച് എ7 സീരീസ് പുറത്തിറക്കി. സീരീസില്‍ റെഡ്മി എ7, എ7 പ്രോ സ്മാര്‍ട്ട്‌ഫോണുകളാണ് ഉള്ളത്. വലിയ ഡിസ്പ്ലേ, മികച്ച പ്രകടനം, നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് ഈ സെഗ്മെന്റില്‍ തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഷവോമി അവകാശപ്പെടുന്നു.

റെഡ്മി എ7ല്‍ 6.88 ഇഞ്ച് ഡിസ്പ്ലേയും റെഡ്മി എ7 പ്രോയില്‍ 6.9 ഇഞ്ച് HD+ പാനലുമാണുള്ളത്. രണ്ട് മോഡലുകളും 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തിനായി TÜV Rheinland സര്‍ട്ടിഫിക്കേഷനും ഈര്‍പ്പമുള്ള കൈകള്‍ കൊണ്ട് ഉപയോഗിക്കാന്‍ സഹായിക്കുന്ന 'വെറ്റ് ടച്ച്' (Wet Touch) സാങ്കേതികവിദ്യയും ഇതിലുണ്ട്.

Unisoc T8300 5G ചിപ്സെറ്റാണ് ഈ ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. LPDDR4X റാം, 64GB സ്റ്റോറേജ് എന്നിവയ്ക്കൊപ്പം വിര്‍ച്വല്‍ റാം സൗകര്യവുമുണ്ട്. കാമറ വിഭാഗത്തില്‍ 13എംപി പിന്‍ കാമറയും സെല്‍ഫികള്‍ക്കായി 8എംപി മുന്‍ കാമറയുമാണ് നല്‍കിയിരിക്കുന്നത്. 15W ചാര്‍ജിങ് പിന്തുണയുള്ള സ്മാര്‍ട്ട് ബാറ്ററി മാനേജ്മെന്റും ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 7.5W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും ഇതിലുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, IP52 റേറ്റിംഗ്, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. പ്രോ മോഡലില്‍ ഗൂഗിള്‍ ജെമിനി (Google Gemini), സര്‍ക്കിള്‍ ടു സെര്‍ച്ച് (Circle to Search) തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 2ടിബി വരെ വര്‍ദ്ധിപ്പിക്കാം.

റെഡ്മി എ7യ്ക്ക് 10,499 രൂപയും റെഡ്മി എ7 പ്രോയ്ക്ക് 11,499 രൂപയുമാണ് വില. ഏപ്രില്‍ 23 മുതല്‍ Mi.com, ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട്, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണുകള്‍ വാങ്ങാം.

Redmi A7 and Redmi A7 Pro launched in India: Check price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം