Redmi Note 17 5G launched source: Redmi
Gadgets

9000 എംഎഎച്ച് ഭീമന്‍ ബാറ്ററി, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; റെഡ്മി നോട്ട് 17 പ്രോ ലോഞ്ച് അടുത്തമാസം

നോട്ട് 17 ലോഞ്ചിന് പിന്നാലെ ഈ സീരീസിലെ പുതിയ കൂട്ടിച്ചേര്‍ക്കലായി നോട്ട് 17 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: നോട്ട് 17 ലോഞ്ചിന് പിന്നാലെ ഈ സീരീസിലെ പുതിയ കൂട്ടിച്ചേര്‍ക്കലായി നോട്ട് 17 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി. സെപ്റ്റംബര്‍ 18നോ 20നോ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 40,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

67w ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോട് കൂടിയ വലിയ 9,000എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 50 എംപി റിയര്‍ കാമറയും രണ്ടു എംപി ഡെപ്ത് സെന്‍സറും മുന്‍വശത്ത് എട്ട് എംപി സെല്‍ഫി കാമറയും കാമറ വിഭാഗത്തില്‍ ഉണ്ടായേക്കാം. ഹൈപ്പര്‍ ഒഎസ് 3 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 16ലാണ് ഇത് പ്രവര്‍ത്തിക്കുക. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സസര്‍, ഡ്യുവല്‍ ഫൈവ്ജി സ്റ്റാന്‍ഡ്‌ബൈ, ഡ്യുവല്‍ നാനോ സിഎം സപ്പോര്‍ട്ട് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍.

1.5കെ റെസല്യൂഷനും 120hz റിഫ്രഷ് റേറ്റുമുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. പരമാവധി 3500 നിറ്റ്‌സ് ബ്രൈറ്റ്‌നസും കോര്‍ണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും ഇത് വാഗ്ദാനം ചെയ്‌തേക്കാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6എസ് ജെന്‍ 4 ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

Redmi Note 17 Pro India launch timeline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം'; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

'ഒരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു, 5 മിനിറ്റ് എടുത്തു ഞങ്ങൾക്കത് മനസിലാകാൻ'; വൈൽഡ് ലൈഫ് അനുഭവം പറഞ്ഞ് ജേസൺ

ഫോണ്‍ സ്‌റ്റോറേജ് ഫുള്‍ ആണോ? പണം മുടക്കണ്ട, ഗൂഗിള്‍ സ്‌റ്റോറേജ് ലാഭിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ്ഷിപ്പ്; 270 ഒഴിവുകൾ, കേരളത്തിലും അവസരം

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും